പറന്നുയരുന്നതിനിടെ വിമാനം കത്തിയമര്‍ന്നു; യാത്രക്കാരെല്ലാം അ ത്ഭുതകരമായി രക്ഷപ്പെട്ടു

ഹൂസ്റ്റണ്‍: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറു വിമാനതാവളത്തിലാണ്​ അപകടമുണ്ടായത്​.

ഹൂസ്​റ്റണില്‍ നിന്ന്​ ബോസ്റ്റണിലക്കുള്ള യാത്ര തുടങ്ങുകയായിരുന്നു ഫ്ലയര്‍ ബില്‍ഡേര്‍സ്​ ഉടമ അലന്‍ കെന്‍റിന്‍റെ സ്വകാര്യ വിമാനം. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ തീ പടരുകയായിരുന്നു.

ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്​. ഉടനടി പ്രവര്‍ത്തിച്ചതിനാല്‍ ജീവനക്കാരടക്കം മുഴുവന്‍ ആളുകളുടെയും ജീവന്‍ രക്ഷിക്കാനായി.

അപകടത്തിന്‍റെ കാരണം പരിശോധിക്കുകയാണെന്ന്​ ഫെഡറല്‍ എവിയേഷന്‍ അഡ്​മിനിസ്​ട്രേഷന്‍ അറിയിച്ചു.

prp

Leave a Reply

*