അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ചു. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തക മലാല മയ്‌വന്ദ് ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് താഹിറും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ഈയിടെ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളെ നാറ്റോയും യുറോപ്യന്‍ യൂനിയനും അപലപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വെടിവയ്പ്പ്. അക്രമി ഓടി രക്ഷപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.

ആക്റ്റിവിസ്റ്റ് കൂടിയായ മലാല അഫ്ഗാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ഈയിടെ സംസാരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരെയാണ് അക്രമികള്‍ ലക്ഷ്യംവയ്ക്കുന്നത്.

prp

Leave a Reply

*