കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചില്ല.
ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ് അപേക്ഷ തള്ളിയത്. അദ്ദേഹത്തിന്‍റെ കസ്റ്റഡി അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനുവും കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുമായി ഉദയഭാനു സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികളുമായി സംസാരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കേസില്‍ പ്രതിയാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദം.
