നടി ആക്രമിക്കപ്പെട്ട സംഭവം: കേസ് പരിഗണിക്കുന്നത് മാറ്റി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 26ലേക്ക് മാറ്റി. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നാണ് ദിലീപിന്‍റെ  വാദം.

എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലിപീന് നല്‍കിയാല്‍ അത് നടിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

കേസിന്‍റെ വിചാരണയ്ക്കായി വനിതാ ജഡ്‌ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന പ്രതി ദിലീപിന്‍റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് കോടതി പരിഗണിക്കുന്നത്.

 

prp

Related posts

Leave a Reply

*