പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ 22 കാരനായ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു.
ദില്ലി രജൗരി ഗാര്‍ഡനില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. യുവാവിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.
യുവാവുംപെണ്കുട്ടിയും തമ്മില്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചുപോയി ജയ്പൂരിലെത്തി വിവാഹം കഴിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ച് രജൗരി ഗാര്‍ഡനിലെത്തിയത്. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജൗരി ഗാര്‍ഡനിലെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. സാഗര്‍പുര്‍ മേഖലയില്‍ യുവാവിനെ ഉപേക്ഷിച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ രജൗരി ഗാര്ഡന്