ഒന്നല്ല, രണ്ടല്ല 150 കോടി രൂപ… യു.പി വ്യാപാരിയുടെ വീട്ടില്‍ കുന്നുകൂട്ടിയ പണം പിടിച്ചെടുത്ത്​ നികുതി വകുപ്പ്​

ന്യൂഡല്‍ഹി: ഒന്നും രണ്ടും കോടിയല്ല, 150 കോടിയുടെ കള്ളപ്പണം എണ്ണി മടുത്തിരിക്കുകയാണ്​ ഇപ്പോള്‍ നികുതി വകുപ്പ്​.

കാണ്‍പൂരിലെ ബിസിനസുകാരനായ പീയുഷ്​ ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ പരിശോധനയിലാണ്​ കോടിക്കണക്കിന്​ രൂപയുടെ നോട്ടുക്കെട്ടുകള്‍ നികുതി വകുപ്പ്​ കണ്ടെടുത്തത്​.

പെര്‍ഫ്യൂം വ്യാപാരിയാണ്​ പീയുഷ്​ ജെയിന്‍. കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത്​ എന്നിവിടങ്ങളാണ്​ ജെയിനിന്‍റെ ബിസിനസ്​ മേഖല. ആദായനികുതി വകുപ്പിന്‍റെ പരിശോധനയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. വലിയ അലമാരയില്‍ പ്ലാസ്റ്റിക്​ കവറില്‍ പൊതിഞ്ഞ്​ അട്ടിവെച്ച്‌​ സൂക്ഷിച്ച പണത്തിന്‍റെ ചിത്രങ്ങളാണ്​ പുറത്തുവിട്ടത്​. അലമാരയില്‍ 30ഓളം നോട്ടുക്കെട്ടുകള്‍ കാണാം. മറ്റൊരു ചിത്രത്തില്‍ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്ഥന്‍ നിലത്തിരുന്ന്​ യത്രത്തിന്‍റെ സഹായത്തോടെ നോട്ടുക്കെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതും കാണാനാകും.

അടക്കിവെച്ചിരിക്കുന്ന നോട്ടുക്കെട്ടുകളും ചിത്രത്തിലുണ്ട്​. വ്യാഴാഴ്ചയായിരുന്നു പരിശോധനന. വീട്ടില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന്​ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

നികുതിവെട്ടിപ്പിനെ തുടര്‍ന്ന്​ ആനന്ദ്​ പുരിയിലുള്ള വീട്ടില്‍ ജി.എസ്​.ടി വകുപ്പിന്‍റെ നേതൃത്വത്തിലായിരുന്നു ആദ്യ പരിശോധന. പിന്നീട്​ ആദായ നികുതി വകുപ്പ്​ പരിശോധനയില്‍ ചേരുകയായിരുന്നു.

നികുതി അടക്കാതെ വ്യാജ കമ്ബനിയുടെ ഇന്‍വോയ്​സുകള്‍ ഉണ്ടാക്കിയാണ്​ ജി.എസ്​.ടി തട്ടിപ്പ്​ നടത്തിയിരിക്കുന്നതെന്ന്​ ജി.എസ്​.ടി വകുപ്പ്​ പറയുന്നു. 50,000 രൂപയുടെ 200 ലധികം ഇത്തരം ഇന്‍വോയ്​സുകളും കണ്ടെത്തി.

prp

Leave a Reply

*