മുംബൈ: മഹാരാഷ്ട്രയില്‍ മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും തുറക്കാന്‍ തീരുമാനം. ഒക്ടോബര്‍ 22നുശേഷം മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു. സിനിമാ നിര്‍മാതാക്കളായ ജയന്തിലാല്‍ ഗഡ, രോഹിത് ഷെട്ടി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ തുറക്കുക. ഇതേക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നേരത്തേ മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷനും മഹാരാഷ്ട്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. രാജ്യത്ത് തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് തിയറ്ററുകള്‍ തുറക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ഒക്ടോബര്‍ നാലിന് മഹാരാഷ്ട്രയില്‍ സ്കൂളുകളും തുറക്കും.