കോണ്‍ഗ്രസ് അഴിമതിയെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടി -സ്മൃതി ഇറാനി

കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിക്കാരെ ഒരുകുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്ന്  കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. സുല്‍ത്താന്‍ബത്തേരിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പെരുമ്പാവൂരിലെ സാധാരണക്കാരിയായ നിയമവിദ്യാര്‍ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അതില്‍ പ്രതികരിക്കുന്നതിന് പകരം അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുവാനായി ഡല്‍ഹിയില്‍ സമരത്തിനിറങ്ങിയവരാണ് കോണ്‍ഗ്രസ്സുകാര്‍.

BJP

എല്‍.ഡി.എഫും യു.ഡി.എഫും വയനാടിന്‍റെ അടിസ്ഥാനവികസനത്തിനും ആദിവാസിക്ഷേമത്തിനും വേണ്ടി കേരളത്തിലെ വലത്- ഇടത് പാര്‍ട്ടികള്‍ ഒന്നും ചെയ്തിട്ടില്ല. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്കുവേണ്ടി സര്‍വേ നടത്താന്‍ 60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. എന്‍.ഡി.എ.സര്‍ക്കാറാണ് അതിന് അനുമതി നല്‍കിയത്. വയനാടിന്‍റെ വികസനത്തിനായി ആറുകോടിരൂപയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ അനുവദിച്ചത്.
ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും നേരേയുള്ള അവഗണനയ്‌ക്കെതിരെയുള്ള പോരാട്ടമാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ ജാനുവിന്‍റെ രാഷ്ട്രീയം എന്നും അവര്‍ പ്രസ്താവിച്ചു.

prp

Related posts

Leave a Reply

*