പ്രിയപ്പെട്ടവരുടെ ചോരവീണ മണ്ണ്; സോണിയ

താന്‍ ജനിച്ചത് ഇറ്റലിയാണെന്ന ഒറ്റ കാരണം കൊണ്ട് മോഡിയും ആര്‍.എസ്.എസും തന്നെ നിരന്തരം വേട്ടയായാടുകയാണെന്നും എന്നാല്‍ തന്‍റെ അവസാന ശ്വാസവും രക്തവും ഭാരതത്തിന് വേണ്ടിയായിരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തന്‍റെ പ്രവര്‍ത്തനത്തെയോ, സ്വഭാവത്തെയോ മോഡിക്ക് ചോദ്യം ചെയ്യാം എന്നാല്‍ തന്‍റെ ആത്മാഭിമാനത്തെയും ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും ചോദ്യം ചെയ്യാന്‍ പറ്റില്ല – സോണിയ പറഞ്ഞു.

narendra-modi_505_061014090904

തിങ്കളാഴ്ച തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സോണിയ മോഡിക്ക് വികാര നിര്‍ഭരമായി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനത്തിടെ ഇറ്റലിക്കാര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പറഞ്ഞ് മോഡി സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു.

48 വര്‍ഷമായി താന്‍ ഇന്ത്യയുടെ മരുമകളാണ്. ഇന്ത്യയാണ് എന്‍റെ വീടും കുടുംബവും. എന്‍റെ ചിതാഭസ്മവും ചേരേണ്ടത് ഇവിടെയാണ്. ഇക്കാര്യം മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയില്ലെന്ന് അറിയാം എന്നാല്‍ ജനങ്ങള്‍ക്കതിന് സാധിക്കുമെന്നും സോണിയ പറഞ്ഞു.

വികസനത്തിന്‍റെയും നേട്ടങ്ങളുടെയും ഭരണമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കാഴ്ചവെച്ചതെന്ന് സോണിയ പറഞ്ഞു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷം ഇതെല്ലാം തടസപെടുത്താന്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷത്തിന്‍റെയും ബി.ജെ.പിയുടെയും രീതി അക്രമത്തിന്‍റെ രീതിയാണെന്നും അവര്‍ ആരോപിച്ചു. ഇത് അനുവദിക്കരുതെന്നു പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ വികസന തുടര്‍ച്ചയ്ക്ക് ഇനിയും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും മെയ് 16 ഇതിനുളള വേദിയായി എല്ലാവരും കാണണമെന്നും കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*