സീറ്റ് വിഭജനത്തിന് ശേഷവും യുഡിഎഫില്‍ കലഹം അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പിന്‍മാറ്റവും തര്‍ക്കവും കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥി നീക്കവും എല്ലാം കോണ്‍ഗ്രസിനിപ്പോള്‍ തലവേദനയായിരിക്കുകയാണ്.

ഇതിനിടെ ഒറ്റപ്പാലത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ശേഷം പിന്‍മാറ്റിയതിലുള്ള പ്രതിഷേധവുമായി ശാന്ത ജയറാം രംഗത്ത് വന്നിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയാക്കി ആറു ദിവസം തന്നെ കോമാളി വേഷം കെട്ടിക്കേണ്ടിയിരുന്നില്ലെന്ന് ശാന്ത ജയറാം പറഞ്ഞു. ആറുദിവസം ഒറ്റപ്പാലത്തെ വീടുകളില്‍ താന്‍ കയറിയിറങ്ങി വോട്ടു ചോദിച്ചു, ഇങ്ങനോരവസ്ഥ ഉണ്ടാക്കെണ്ടിയിരുന്നുള്ള. ഷാനിമോള്‍ ഉസ്മാന് സീറ്റ് കിട്ടുന്നതില്‍ പ്രതിഷേധമില്ലെന്നും ശാന്ത ജയറാം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒറ്റപ്പാലത്ത് ഷാനി മോള്‍ക്ക് സീറ്റ് നല്‍കിയത്. ശാന്ത ജയറാമിനെ മാറ്റി ഷാനി മോള്‍ ഉസ്മാനെ പരിഗണിക്കാന്‍ ഇന്നലെയാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. ശാന്ത ജയറാമിനെതിരെ പ്രാദേശിക എതിര്‍പ്പുണ്ടെന്നും പറയുന്നു.
അതേസമയം കയ്പമംഗലത്തും ദേവികുളത്തും സീറ്റിനെചൊല് അനിശ്ചിതത്വം തുടരുകയാണ്.

