വിജിലന്‍സ് നടപടി നിര്‍ത്തണമെന്ന മാണിയുടെ ഹര്‍ജി കോടതി തള്ളി

മുന്‍ധനമന്ത്രി കെഎം മാണി സമര്‍പ്പിച്ച ഹര്‍ജ്ജി ഹൈക്കോടതി തള്ളി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്ജ്ജിയാണ് കോടതി തള്ളിയത്. maxresdefaultഈ കേസില്‍ കെ എം മാണിക്കെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബാറുടമകളില്‍ നിന്ന് ശരിയായവിധത്തില്‍  തെളിവെടുക്കാതെയാണ് കേസ് അന്വേഷണം നടന്നത്. കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശനെതിരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും ജസ്റ്റിസ് വി ഡി രാജന്‍ ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കി. വിചാരണ കോടതി നടപടികളില്‍ ഇടപെടില്ലെന്നും ഹൈക്കോടതി നിലപാടെടുത്തത് കെ എം മാണിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

ബാര്‍ക്കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശനെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു മാണി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ സുകേശനെതിരായ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ബിജുരമേശും സുകേശനും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവെന്തെന്ന് ചോദിച്ച കോടതി ഒരു സിഡി മാത്രം ഹാജരാക്കിയാല്‍ എങ്ങനെ ഗൂഢാലോചന തെളിയിക്കാനാകും എന്നും ചോദിച്ചു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമടങ്ങിയ സിഡിയുടെ ശബ്ദം സംബന്ധിച്ച് ആധികാരികത പരിശോധിക്കാത്തത്തിനാല്‍ ഹൈക്കോടതി തിരിച്ചു നല്‍കി. സിഡി തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ പരിശോധിച്ചതാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല. തുടര്‍ന്ന് കോടതി സിഡി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

prp

Leave a Reply

*