അതിര്‍ത്തിയില്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടി-90 ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുമ്ബോഴും ശക്തമായി തിരിച്ചടിക്കൊരുങ്ങി ഇന്ത്യ. ഗല്‍വാന്‍ താഴ്‌വരയില്‍ ആറ് ടി -90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിപ്പിച്ചു. കൂടാതെ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു. ആയുധ സന്നാഹങ്ങളോടെ ചൈനീസ് പട്ടാളം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് കരസേന ടി-90 ഭീഷ്മ ടാങ്കുകള്‍ വിന്യസിപ്പിച്ചിരിക്കുന്നത്.

അതേസമയം ഇരുരാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാന്‍ഡര്‍മാര്‍ ഇന്ന് ലഡാക്കിലെ ചുഷുളില്‍ ചര്‍ച്ച നടത്തും. നിയന്ത്രണരേഖയില്‍ നിന്നുള്ള ചൈനീസ് പിന്‍മാറ്റത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. പര്‍വ്വത പാതയായ സ്പാന്‍ഗുര്‍ ചുരത്തിലൂടെ ചൈനയുടെ ഏത് ആക്രമണത്തെയും തടയും. ഇതിനായി ചുഷുള്‍ സെക്ടറില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തെയും ഇന്ത്യ വിന്യസിപ്പിച്ചിട്ടുണ്ട്. നിയന്ത്രണരേഖയില്‍ നിന്ന് ചൈന പിന്‍മാറാന്‍ സാധ്യത കുറവായതിനാല്‍ എന്തും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണ് 

prp

Leave a Reply

*