അണുനാശിനികള്‍ക്ക് ഓണ്‍ലൈനിലും പൊള്ളുന്ന വില; സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഹാന്റ് വാഷിനും സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പരാതി. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ പല ഉല്‍പന്നങ്ങളും വിറ്റു തീര്‍ന്നതായാണ് അറിയിപ്പ് ലഭിക്കുന്നത്.

കൊറോണ വൈറസ് ഇന്ത്യയിലും ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഉള്ളവയ്ക്കുതന്നെ അമിത വില ഈടാക്കുന്നതായും പരാതിയുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിപണിയെയാണ് മിക്കവരും ആശ്രയിക്കുന്നത്. ഓണ്‍ലൈനില്‍ 30 മില്ലിയുടെ സാനിറ്ററി ഉല്‍പ്പന്നത്തിന് ഓണ്‍ലൈനില്‍ 999 രൂപവരെ ഈടാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശുചീകരണ വസ്തുക്കളുടെ വില വര്‍ധനവിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ നിരവധി പേരാണ് പരാതിയുമായി എത്തിയിട്ടുള്ളത്. ‘ഒരു രൂപ മാത്രം ഡിസ്‌കൗണ്ട് നല്‍കി വെറും 999 രൂപയ്ക്ക് ജനങ്ങള്‍ക്ക് അത്യാവശ്യമായ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന ചെയ്ത് ഓണ്‍ലൈന്‍ കമ്ബനികള്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണെ’ന്ന് ചിലര്‍ പരിഹസിക്കുന്നു. എംആര്‍പി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കമ്ബനികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

അതേസമയം, തങ്ങളുടെ അറിവില്ലാതെയാണ് വില്‍പ്പനക്കാര്‍ നിയമവിരുദ്ധമായി വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് കമ്ബനികള്‍ അവകാശപ്പെടുന്നു. വില്‍പ്പനക്കാരുമായി കമ്ബനിക്ക് നേരിട്ട് ബന്ധമില്ല. ഇത്തരം അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്ബനികള്‍ വ്യക്തമാക്കുന്നു.

Ashok Kumar Singh@aksinghadv55

It is observed that companies have suddenly increased price of masks and sanitizer considerably. Instead of helping people, they intend to encash corona virus hype. Pl take immediate stringent steps to keep people’s confidence in system. @MoHFW_INDIA @PMOIndia @ArvindKejriwal23:19 PM – Mar 8, 2020Twitter Ads info and privacySee Ashok Kumar Singh’s other Tweets

prp

Leave a Reply

*