”യോഗ: ഒരു പുതിയ സമീപനം”

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിനാചരണ പ്രഖ്യാപന വേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രീശ്രീ രവിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അതേദിവസം തന്നെ ”യോഗ: ഒരു പുതിയ സമീപനം” (Yoga: A New Dimension) എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം, ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററിലെ ആവറി ഫിഷര്‍ ഹാളിലും സംസാരിക്കും.

 

പുറപ്പെടും മുമ്പ് യോഗയെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ അദ്ദേഹം പങ്കുവെക്കുകയാണിവിടെ
? യോഗഎന്ന പദത്തിന്റെ അര്‍ഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്ന് പറയും ആത്മീയ പാതയാണത് എന്ന് വിശ്വസിക്കുന്നു. മറ്റു ചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണ ങ്ങളെക്കുറിച്ച് പറയുന്നു. അങ്ങയുടെ അഭിപ്രായപ്രകാരം യോഗ എന്നാല്‍ എന്താണ്
യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അത് ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. ഏറെക്കുറെ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് യോഗ എന്ന് ഞാന്‍ പറയും. നിങ്ങള്‍ക്ക് സ്വബുദ്ധിയും സംവേദനശേഷിയും വിവേകവും കരുത്തും സഹജാവബോധവും വേണമെങ്കില്‍, നിങ്ങള്‍ യോഗയെ പിന്‍തുടരേണ്ടിയിരിക്കുന്നു.
? ചില സമയങ്ങളില്‍ യോഗയുടെ ആത്മീയഘടകങ്ങളെക്കുറിച്ച് ആളുകള്‍ പറയാറുണ്ട്. എന്താണ് ആ ആത്മീയവശം
ആത്മീയമായതിനെ വിശദീകരിച്ചാല്‍ അത് ആത്മീയമല്ലാതെയാകും. അത് അനു ഭവിക്കാനുള്ളതാണ്. ജീവിതത്തെ സജീവമാക്കുന്നതും നിങ്ങളില്‍ ജന്മങ്ങളോളം നിലനില്ക്കുന്ന സ്‌നേഹവും ഊര്‍ജവും നിറയ്ക്കുന്നതും ആത്മീയതയാണ്.
? ധ്യാനം യോഗയുടെ ഭാഗമാണോ
ധ്യാനം തീര്‍ച്ചയായും യോഗയുടെ ഭാഗമാണ്. യോഗ ധ്യാനപരമാകണം, അല്ലെങ്കില്‍ അത് വെറും വ്യായാമമാകും ജിംനാസ്റ്റിക്‌സ് ആകും.
? ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ ”യോഗഃ കര്‍മസുകൗശലം” എന്നു പറയുന്നു. അതിന്റെ അര്‍ഥമെന്താണ്
യോഗ പ്രവൃത്തിയിലെ നൈപുണ്യമാണ് എന്നാണതിന്റെ അര്‍ഥം. യോഗയ്ക്കും നൈപുണ്യത്തിനും ഒരേ അര്‍ഥമാണ്. നിങ്ങള്‍ക്ക് നൈപുണ്യമുണ്ടെങ്കില്‍ എവിടെയോ നിങ്ങള്‍ യോഗയുടെ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട് എന്നാണര്‍ഥം. മാത്രമല്ല, നിങ്ങള്‍ യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങള്‍ പിന്‍തുടരുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രവൃത്തിയില്‍ നൈപുണ്യം ഉണ്ടാകും.



? ഒരാളെ യോഗിയാക്കുന്ന നൈപുണ്യം എന്താണ്
നിങ്ങളുടെ ഉത്സാഹം എങ്ങനെ നിലനിര്‍ത്തുമെന്നതും ഊര്‍ജം ചോര്‍ന്നുപോ കാതെ നിങ്ങളുടെ ജോലി എങ്ങനെ നടത്തുമെന്നതും ആണ് നൈപുണ്യം. ഇത് യോഗയിലൂടെ മാത്രമേ സാധിക്കൂ. സാധാരണ ജോലിയെടുക്കുമ്പോള്‍ നിങ്ങള്‍ ക്ഷീണിക്കുന്നു. അതുകാരണം, പ്രവൃത്തിയുടെ ഫലം ഉണ്ടാകുമ്പോഴേക്കും നിങ്ങള്‍ക്ക് ക്ഷീണം കാരണം അത് ആസ്വദിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് നിങ്ങളുടെ ഉത്സാഹത്തെ സജീവമാക്കുകയും ഊര്‍ജത്തെ നിലനിര്‍ത്തുകയും ചെയ്യുന്നതോടൊപ്പം, നിങ്ങള്‍ക്ക് നേട്ടങ്ങളും നല്കുന്ന നൈപുണ്യമാണ് യോഗ,
? പ്രവൃത്തിയുടെ ഫലത്തില്‍ നിന്ന് ഒരാള്‍ക്കെങ്ങനെയാണ് വിട്ടുനില്ക്കാന്‍ കഴിയുക
നിങ്ങള്‍ക്ക് വളരെയധികം ഉത്സാഹവും ഊര്‍ജവുമുണ്ടെങ്കില്‍ നിങ്ങള്‍ ഈ നിമി ഷത്തിലാണ്. നിങ്ങള്‍ സംഭവങ്ങളെ അവ വരുന്നതുപോലെ സ്വീകരിക്കുന്നു. നിങ്ങള്‍ എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കുന്നില്ല. അപ്പോള്‍ നിങ്ങളുടെ പ്രവൃത്തി, ഫലത്തില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീക്ഷിക്കുന്നതിനു പകരം, ആനന്ദത്തിന്റെ തന്നെ പ്രകാശനമാകുന്നു.
? യോഗ വ്യായാമമല്ലെന്ന് അങ്ങ് പറയുന്നു. ലോകം അറിയുന്ന യോഗയില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമാണ് ഇത് നല്‍കുന്നത്. അതുകൊണ്ട് എന്താണിത്
ആസനങ്ങളും വ്യായാമങ്ങളും യോഗയുടെ ഭാഗമാണ് എന്നതിന് സംശയമില്ല. എന്നാല്‍, അതിനെ വെറും വ്യായാമമായി പരിമിതപ്പെടുത്തുകയോ, തെറ്റിദ്ധരിക്കു കയോ ചെയ്യരുത്. അത് സര്‍വവ്യാപകമായ വളര്‍ച്ചയാണ് മനുഷ്യജീവിതത്തിന്റെ പ്രകാശനവും ചേര്‍ച്ചയുമാണ്. ഓരോ ശിശുവും യോഗിയാണ്. ശരീരവഹനത്തിലും ശ്വസനരീതിയിലും ഗ്രഹണശക്തിയിലും കൂര്‍മതയിലും വര്‍ത്തമാനകാലത്തില്‍ നില കൊള്ളാനുള്ള കഴിവിലും ശിശു യോഗിയുടെ എല്ലാ സ്വഭാവങ്ങളുംപ്രകാശിപ്പിക്കുന്നു.(കൂടുതല്‍ വിവരങ്ങള്‍ക്ക് www.artofliving.org)
prp

Leave a Reply

*