റിയോ ഡി ജനീറോ: ഒളിമ്ബിക്സ് ബാഡ്മിന്റനില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണ്ണ മെഡല്‍ കയ്യെത്തും ദൂരെ. 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ട ദിവസത്തില്‍ സാക്ഷി മാലിക്കിന്റെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പി വി സിന്ധുവിലൂടെ ഇന്ത്യ മറ്റൊരു മെഡല്‍ ഉറപ്പിച്ചിരിക്കുന്നത്. ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള ജപ്പാന്റെ ഒകുഹാര നോസോമിയയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലേക്ക് യോഗ്യത നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പിച്ചത്. (21-19, 21-10). ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരം സ്പെയിനിന്റെ കരോലിന മാരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിനിയാണ് സിന്ധു
