സൗദിയില്‍നിന്നു തിരിച്ചെത്തുന്നവരുടെ വ്യോമയാത്രാ ചിലവു സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

pinaraayiതിരുവനന്തപുരം• സൗദി അറേബ്യയില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്ത്ന്നവരുടെ കേരളത്തിലേക്കുള്ള വ്യോമയാത്രാ ചിലവു സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നുമുള്ള വിമാന ടിക്കറ്റുകളാണ് നല്‍കുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൗദിയില്‍നിന്നും ഡല്‍ഹിയില്‍ തിരിച്ചെത്തിയ മലയാളികള്‍ക്കു ട്രെയിന്‍ ടിക്കറ്റു മാത്രമാണ് നേരത്തെ  ഏര്‍പ്പാടാക്കിയിരുന്നത്.

prp

Leave a Reply

*