ദൃശ്യം കോപ്പിയടിയല്ല: കോടതിയുടെ തീര്‍പ്പ്

ദൃശ്യം സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന വാദം കോടതി തള്ളി. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ജിത്തു ജോസഫിന് അനുകൂലമായി കോടതി വിധിച്ചത്.

മലയാളത്തില്‍ ചരിത്രവിജയം നേടിയ ശേഷം കന്നടയിലും തെലുങ്കിലും വിജയക്കൊടി പാറിച്ച ദൃശ്യത്തിന് എതിരെ സംവിധായകന്‍ സതീഷ് പോളാണ് ഇന്‍ജന്‍ഷന്‍ ഫയല്‍ ചെയ്തതത്. കമല്‍ഹാസന്‍ അഭിനയിക്കുന്ന തമിഴ് പതിപ്പിന്റെ ഷൂട്ടിങ് തുടങ്ങുന്ന ഘട്ടത്തിലായിരുന്നു ഹര്‍ജി വന്നത്.

സതീഷിന്റെ ഡിറ്റക്ടീവ് നോവലിനെ ആസ്പദമാക്കിയാണ് ദൃശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. സതീഷ് പോളിന്റെ പുസ്തകത്തിലും ദൃശ്യം സിനിമയിലും കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാനായി കുടുംബനാഥന്‍ നടത്തുന്ന ചെയ്തികളാണ് പ്രമേയം.

‘ഒരു മഴക്കാലത്ത്’ എന്ന പുസ്തകം ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയാക്കാന്‍ ഒരുങ്ങുകയായിരുന്നെന്നും സതീഷ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ‘ഫിംഗര്‍പ്രിന്റ്’ എന്ന ജയറാം ചിത്രത്തിന്റെ സംവിധായകനാണ് സതീഷ് പോള്‍.

സംവിധായകനായ ജീത്തു ജോസഫിനും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനും വിതരണക്കാരായ ആശീര്‍വാദ് സിനിമാസിനുമാണ് എതിരെയായിരുന്നു കേസ്.

കോടതി വിധി വന്ന സാഹചര്യത്തില്‍ സതീഷ് പോളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ജീത്തു ജോസഫ്.

 

content courtesy: http://www.mathrubhumi.com/

prp

Leave a Reply

*