45കാരിയെ കൊലപ്പെടുത്തി; ആടിന് മൂന്ന് വര്‍ഷം തടവ്

അകുവല്‍ യോള്‍: സ്ത്രീയെ കൊന്നതിന് ചെമ്മരിയാടിന് മൂന്നുവര്‍ഷം തടവുശിക്ഷ നല്‍കി പ്രാദേശിക കോടതി.

ദക്ഷിണ സുഡാനിലാണ് വിചിത്ര വിധി. സംഭവത്തില്‍ ഉടമ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആടിന് ശിക്ഷ വിധിച്ചത്.

നാല്പത്തിയഞ്ചുകാരി ആദിയു ചാപ്പിങ് ഈ മാസം ആദ്യമാണ് ആടിന്റെ കുത്തേറ്റ്‌ മരിച്ചത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ സ്ത്രീ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയായിരുന്നു. അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം. ‌സംഭവത്തിന് പിന്നാലെ പൊലീസ് എത്തി ആടിനെ പിടിച്ചുകെട്ടി.

അടുത്ത മൂന്നുവര്‍ഷം ആട് സുഡാനിലെ ലേക്സ്‌ സ്റ്റേറ്റ് അഡ്യൂവല്‍ കൗണ്ടി ആസ്ഥാനത്തെ സൈനിക ക്യാമ്ബില്‍ കഴിച്ചുകൂട്ടി ശിക്ഷ അനുഭവിക്കണം. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഉടമ ഡുവോണി മന്യാങ് ധാല്‍ അഞ്ച് പശുക്കളെ കൈമാറണമെന്നും പ്രാദേശിക കോടതി വിധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

നീലച്ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുന്ന ജോലി; അപേക്ഷകര്‍ ഒരു ലക്ഷത്തോളം; നറുക്ക് വീണത് 22 കാരിക്ക്

prp

Leave a Reply

*