ന്യൂനമര്‍ദം; സംസ്ഥാനത്ത്​ കനത്ത ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തി​ന്‍റെ തീവ്രത കൂടിയെന്ന്​ കാലാവസ്​ഥാ നീരിക്ഷണ കേന്ദ്രം. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിട്ടുണ്ട്​. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഇത്​ വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌​ 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദമാകുമെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്​ഥാനത്ത്​ ശക്​തമായ കാറ്റും മഴയും ഉണ്ടാകാം. തിരമാല സാധാരണ നിലയില്‍ നിന്ന്​ 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരാം. കടല്‍ പ്രക്ഷുബ്ധമായിരിക്കും. കടലില്‍ കാറ്റി​ന്‍റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാമെന്നും തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്​ഥാ കേന്ദ്രം അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ 15ാം തീയതി വരെ ശക്​തമായ മഴക്ക്​ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന്​ അതുവരെ ഒരു മത്സ്യ തൊഴിലാളിയും മത്സ്യ ബന്ധനത്തിനു പോകരുതെന്ന്​ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യം അടിയന്തിരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ്​ സെക്രട്ടറി ഉന്നത ഉദ്യോഗസ്​ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്​.

prp

Related posts

Leave a Reply

*