ദിനംപ്രതി നിരവധി ഓഫറുകളുമായി വോഡഫോണ്‍ മറ്റു ടെലികോം കമ്പനികളെ മുട്ടുകുത്തിച്ച്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കിടിലന്‍ പ്ലാനുമായി വോഡഫോണ്‍ വീണ്ടും വന്നിരിക്കുകയാണ്.
ഒരാഴ്ച കാലയളവില്‍ ഏതൊരു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ അധിക ഡാറ്റ എന്നിവ നല്‍കുന്ന സൂപ്പര്‍ വീക്ക് പ്ലാനാണ് വോഡാഫോണ്‍ അവതരിപ്പിച്ചത്. ഇത് പ്രകാരം 69 രൂപയുടെ റീച്ചാര്‍ജ്ജില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 500എംബി 4ജി ഡാറ്റയും ഏഴു ദിവസത്തെ കാലാവധിയോടു കൂടി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായിരിക്കും.
വോഡാഫോണിന്‍റെ ഏതെങ്കിലും റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, യുഎസ്‌എസ്ഡി കൂടാതെ കമ്പനി വെബ്സൈറ്റില്‍ നിന്നും ‘സൂപ്പര്‍വീക്ക് പാക്ക് നിങ്ങള്‍ക്ക് ലഭിക്കും.
