മികച്ച സവിശേഷതകളുമായി മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ എത്തുന്നു വിവോയുടെ X20 Plus ആണ് ഒക്ടോബര്‍ 28 മുതല്‍ ലോകവിപണിയില്‍ എത്തുന്നത് .6. 43 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഇതിനുള്ളത് .
1080 x 2160 പിക്സല്‍ റെസലൂഷന്‍ ആണുള്ളത് .Qualcomm MSM8956 Plus Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .കൂടാതെ Android 7.1.1 ന്യുഗട്ടിലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .4 ജിബിയുടെ റാം ആണ് ഇതിനു നല്‍കിയിരിക്കുന്നത് .
64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ഇതിനുണ്ട് . 12എംപി+5എംപി ഡ്യുവല്‍ ക്യാമറയാണ് ഫോണിനുള്ളത്. കൂടാതെ എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12എംപി സെല്‍ഫി ക്യാമറയിലും എല്‍ഇഡി ഫ്‌ളാഷ്ഉണ്ട്. ഫാസ്റ്റ് ചാര്‍ജിങ്, 3900 mAh ന്‍റെ ബാറ്ററി ലൈഫ് തുടങ്ങിയവയാണ് ഫോണിന്‍റെ മറ്റു സവിശേഷതകള്‍. കൂടാതെ 256 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

