ബട്ജറ്റ് സ്മാര്‍ട്ട് ഫോണുമായി നോക്കിയ

പുതിയ മോഡല്‍ സ്മാര്‍ട്ട്‌ ഫോണുകളുമായി നോക്കിയ വിപണികളില്‍ എത്തുന്നുണ്ടെങ്കിലും വില കാരണം ആവശ്യക്കാര്‍ക്കിടയില്‍ വന്‍ കുറവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍  ബട്ജറ്റ് മോഡലായ  നോക്കിയ 2  വിപണി കീഴടക്കാന്‍ വന്നിരിക്കുകയാണ്.

ഫോണിനു  4.7ഇഞ്ചിന്‍റെ  ഡിസ്പ്ലേ ആണ് . കൂടാതെ 720*1280 പിക്സല്‍ റെസലൂഷന്‍ ആണുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്‍റെണല്‍  സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആന്‍ഡ്രോയിഡ് 7 ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .

8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറ,  5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറ 4000 mAh ന്‍റെ ബാറ്ററി ലൈഫ് തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന സവിശേഷതകള്‍. നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും വാങ്ങിക്കാവുന്ന ഒരു ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണിത്.

prp

Related posts

Leave a Reply

*