വിപണി കീഴടക്കാന്‍ വിവോ X20 ക്രിസ്മസ് സ്പെഷ്യല്‍ എഡിഷന്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ, വിവോ X20 ക്രിസ്തുമസ് എഡിഷന്‍ പുറത്തിറക്കി. വ്യത്യസ്ഥ സവിശേഷതകളോടെയാണ് വിവോ X20 എത്തിയിരിക്കുന്നത്. ഏവരേയും ആകര്‍ഷിക്കുന്ന തിളങ്ങുന്ന ചുവന്ന നിറമാണ് ഈ ഫോണിന്.

ഫോണിന്‍റെ പിന്‍ പാനലില്‍ ചുവപ്പു നിറമാണ്. കൂടാതെ ഇതില്‍ ആന്‍റിന ബാന്‍ഡ്, വിവോ ലോഗോ, പിന്നില്‍ ഫിങ്കര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയുമുണ്ട്. മറ്റൊരു സന്തോഷ വാര്‍ത്ത എന്തെന്നാല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ചുവന്ന നിറത്തിലെ സ്‌കാല്‍ഫും ഫോണ്‍ കേസും ഇതിനോടൊപ്പം ലഭിക്കുന്നു. ഇതു കൂടാതെ 4ജിബി റാം 64ജിബി/ 128ജിബി ഇന്‍റെണല്‍ സ്റ്റോറേജും ഉണ്ട്.

പുതിയ ഫോണിന്‍റെ മറ്റു സവിശേഷതകള്‍ സാധാരണ ഫോണുകളെ പോലെ തന്നെയാണ്. അതായത് 6.1 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 660 SoC, ഡ്യുവല്‍ 12എംപി 5എംപി ക്യാമറ, 12എംപി മുന്‍ ക്യാമറ, AK4376A വൈഫൈ ഓഡിയോ, 3245എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്‍റെ പ്രത്യേക സവിശേഷതകളാണ്.

ഔദ്യോഗിക മാളുകള്‍, വിവോ ലിനെക്‌സ് ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് ഷോപ്പ്, വിവോ jingdong ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ വിവോ Suning ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ എന്നിവയില്‍ വിവോ X20 ക്രിസ്മസ് എഡിഷന്‍റെ പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 16ന് വില്പന ആരംഭിക്കുന്ന ഈ ക്രിസ്മസ് എഡിഷന് 31,124 രൂപയാണ് വില എന്നാണ്  അറിയുന്നത്.

prp

Related posts

Leave a Reply

*