വൈറലായി ദുബായ് രാജകുമാരന്‍റെ നൃത്തം- VIRAL

മെയ്ദാന്‍ കുതിരയോട്ട മത്സരത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ക്ലബായ ഗോഡോള്‍ഫിന്‍ വിജയിച്ചത് ദുബായ് ഭരണാധികാരി ആഘോഷിച്ചത് വ്യത്യസ്തമായാണ്.

കിരീടം നേടിയ ടീമിനായ് രാജകുമാരന്‍ ട്രോഫി വാങ്ങാന്‍ വേദിയിലെത്തിയപ്പോ‍ഴാണ് സന്തോഷം അടക്കാന്‍ സാധിക്കാത്ത രാജകുമാരന്‍ നൃത്തം ചെയ്ത് ആഘോഷിച്ചത്.

ലോകകപ്പിലെ മൂന്ന് വമ്പന്‍ കുതിരയോട്ട മത്സര വിഭാഗങ്ങളും ഗോഡോള്‍ഫിന്‍റെ കുതിരകള്‍ തൂത്തുവാരിയിരുന്നു. ദുബായ് ടര്‍ഫ് വിഭാഗത്തില്‍ രാജകുമാരന്‍റെ ക്ലബായ ഗോഡോള്‍ഫിന് വേണ്ടി മത്സരിച്ച ബെന്‍റാബിള്‍ എന്ന കുതിര ഒന്നാം സ്ഥാനത്തെത്തി.

ദുബായ് ഷീമ ക്ലാസ്സിക്കില്‍ രാജകുടുംബത്തിന്‍റെ തന്നെ ഹൗക്ക്ബിലും 6 മില്ല്യണ്‍ ഡോളറും സ്വന്തമാക്കി. ആരാധകര്‍ക്കായി വേണ്ടിയാണ് തന്‍റെ നൃത്തം എന്നായിരുന്നു ഭരണാധികാരിയുടെ പ്രതികരണം കാണാം വീഡിയോ.

Related posts

Leave a Reply

*