കൊച്ചി: ഭിന്നലിംഗക്കാര്‍ക്കും ഇനി മുതല്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ എഴുതാമെന്ന് ഹൈക്കോടതി.പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഭിന്നലിംഗക്കാരെ വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാനുള്ള അവസരം നല്‍കാന്‍ ചീഫ് ജസ്റ്റിസ്, അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.
നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അപേക്ഷാഫോമില്‍ എഴുതാന്‍ കഴിയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്നെഴുതാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
