ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ദൃക്സാക്ഷിയും തൊണ്ടിമുതലും’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടുമാണ് പോസ്റ്ററില്‍ ഉള്ളത്. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.


