തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു. ഇനിയും മന്ത്രിയായി തുടരാന്‍ താനില്ലെന്ന് ചാണ്ടി വ്യക്തമാക്കി.
അതേസമയം രാജിക്കാര്യത്തില്‍ ധാരണയായതിന് പിന്നാലെ തോമസ് ചാണ്ടി തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയില്‍ നിന്നും ആലപ്പുഴയ്ക്ക് തിരിച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഒൗദ്യോഗിക വാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ കാരണം വ്യക്തമായിട്ടില്ല,
രാജി സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍ മാസറ്റര്‍ പ്രഖ്യാപനം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങള്‍ അറിയിക്കുമെന്നുമാണ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ചാണ്ടി പടിയിറങ്ങുമ്പോള്‍ പകരക്കാരനായി ശശീന്ദ്രന്‍ എത്തുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.
