വിജയ് സേതുപതി മലയാളത്തിലേക്ക്; അരങ്ങേറ്റം ഈ സൂപ്പര്‍ താരത്തിനൊപ്പം

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ 96 കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു. ഇപ്പോഴിതാ താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നടന്‍ ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നത്. ഛായാഗ്രാഹകന്‍ സജന്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാകും ഇരുവരും എത്തുക. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ […]

ഇത് വിജയ് സേതുപതി തന്നെയാണോ? സീതാകാത്തിയുടെ മാസ് ട്രെയിലര്‍ കണ്ട് അമ്പരന്ന് ആരാധകര്‍- VIDEO

ഇമൈക്ക നൊടികള്‍, 96 എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിജയ് സേതുപതിയുടെ സീതാകാത്തി എത്തുന്നു. സീതാകാത്തി എന്ന സിനിമയിലെ സേതുപതിയുടെ വേഷത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ മാസ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രെയിലര്‍ കണ്ടാല്‍ തന്നെ അറിയാം വിജയ് സേതുപതിയുടെ അടുത്ത ഹിറ്റ് ചിത്രമായിരിക്കുമെന്ന്. ഇതില്‍ വിജയ് സേതുപതി തന്നെയാണോ എന്നു തോന്നിപ്പാകാം.  അടയാളം പോലും മനസ്സിലാക്കാന്‍ പറ്റാത്ത മേക്കോവറിലാണ് സേതുപതി എത്തുന്നത്. വയസന്റെ വേഷമാണ് വിജയ് സേതുപതി കൈകാര്യം ചെയ്തിരിക്കുന്നത്. മേക്കപ്പില്‍ രൂപമൊക്കെ ആകെപ്പാടെ മാറ്റിയിരിക്കുന്നു. ഇത് […]

ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ചവര്‍ക്ക് കൈതാങ്ങായി വിജയ് സേതുപതി

തമിഴ്നാട്: കഴിഞ്ഞ ദിവസം തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ഗജ ചുഴലിക്കാറ്റ് ഒട്ടേറെ പേരുടെ ജീവനുകളെടുത്തു. നിരവധി നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പലരും രംഗത്തെത്തുകയാണ്. നടന്‍ സേതുപതി സഹായവുമായി എത്തിയിട്ടുണ്ട്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് വിജയ് സേതുപതി സംഭാവന ചെയ്തിരിക്കുന്നത്. ഗജ ആഞ്ഞടിച്ച തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ തോട്ടകൃഷി അടക്കം വന്‍ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാദിയും താറുമാറായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 45 […]

’96’ ഇന്ന് 6.30ന് സണ്‍ ടിവിയില്‍

ചെന്നൈ: ദീപാവലി ദിനമായ ഇന്ന് 6.30ന് സണ്‍ ടിവിയില്‍ ’96’ സിനിമയുട സംപ്രേക്ഷണം ഉണ്ടാകും. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നട തൃഷയും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം പാടെ തള്ളികൊണ്ടാണ്ട് ഈ പ്രദര്‍ശനം. ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്‍റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള […]

മലയാളികളുടെ അസ്ഥിയ്ക്ക് പിടിച്ച പ്രണയം; ’96’ നെ വിടാതെ ട്രോളന്മാര്‍

കിടിലനൊരു റൊമാന്‍റിക് ചിത്രം കാണണമെന്നുള്ളവര്‍ 96 ന് ടിക്കറ്റെടുത്താല്‍ മതി. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുകയാണ്. നായകനായി വിജയ് സേതുപതി തകര്‍ക്കുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങി നിറയെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്. 96 എന്ന സിനിമ കണ്ടവര്‍ക്കെല്ലാം ഒറ്റ വാക്കില്‍ പറയാന്‍ […]

’96’ലെ കാതലേ കാതലേ ഗാനത്തിന്‍റെ ഫുള്‍ വീഡിയോ കാണാം

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന റൊമാന്‍റിക് ചിത്രം 96ലെ കാതലേ കാതലേ ഗാനത്തി ഫുള്‍ വീഡിയോ പുറത്തിറങ്ങി. ആദ്യം പുറത്തുവിട്ട ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗോവിന്ദ് മേനോനാണ് സംഗീതം. കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി […]

എന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്; ഭാര്യയെക്കുറിച്ച്‌ വിജയ് സേതുപതി

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര നടനായി ഉയര്‍ന്ന താരമാണ് വിജയ് സേതുപതി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് തമിഴകത്തെ സൂപ്പര്‍താരമായി സേതുപതി മാറിയിരുന്നത്. അനായാസ അഭിനയ ശൈലിയിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയുമാണ് അദ്ദേഹം സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന സൂപ്പര്‍താരങ്ങളുടെ പതിവ് തെറ്റിച്ചുകൊണ്ടാണ് വിജയ് സേതുപതി മുന്നേറുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താര മുഖ്യ […]

വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന സീതാകതിയുടെ റിലീസ് തീയതി പുറത്തുവിട്ടു

വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന ‘സീതാകതി’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും. ഇരട്ടവേഷങ്ങളില്‍ ഒന്നില്‍ വിജയ് സേതുപതി ഒരു വൃദ്ധന്റെ വേഷത്തില്‍ ആണ് അഭിനയിക്കുന്നത്. വിജയ് സേതുപതി തന്നെ നായകനായ ‘നടുവിലെ കൊഞ്ചം പാകത്തെ കാണോം’ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ബാലാജി. അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ […]

ഫേക്കുകളെക്കൊണ്ട് പൊറുതിമുട്ടി; വിജയ് സേതുപതി സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് തുറന്നു

ട്വിറ്ററില്‍ ഫേക്ക് അക്കൗണ്ടുകളെക്കൊണ്ട് പൊറുതിമുട്ടിയ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഗത്യന്തരമില്ലാതെ സ്വന്തം അക്കൗണ്ട് നിര്‍മിച്ചു. ട്വിറ്ററിലെ ഫേയ്ക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ വ്യാജവാര്‍ത്തയായി പ്രചരിച്ചതോടെയാണ് താരം ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. അദ്ദേഹത്തിന് ഇതുവരെ ട്വിറ്ററില്‍ സ്വന്തം അക്കൗണ്ട് ഉണ്ടായിരുന്നില്ല. അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ താരത്തിന് പത്തൊന്‍പതിനായിരത്തിലേറെ ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ”ഞാന്‍ ട്വിറ്ററില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളെക്കുറിച്ച്‌ അനേകം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊക്കെ എന്‍റെ പേരില്‍ മറ്റുള്ളവര്‍ നടത്തുന്നതാണെന്ന് പറഞ്ഞുകൊള്ളട്ടെ..”, വിജയ് സേതുപതി തന്‍റെ […]

വിജയ് സേതുപതിയുടെ കിടിലന്‍ മേക്ക് ഓവര്‍; ‘സീതാകാതി’യുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് സേതുപതിയുടെ പുതിയ ചിത്രം ‘സീതാകാതി’യുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം വരുത്തി ഞെട്ടിച്ചിരിക്കുകയാണ് വിജയ് സേതുപതി.  വയസന്‍ ലുക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ഓസ്കാര്‍ പുരസ്ക്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ് നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് വിജയ്യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.   ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന സീതാകാതി വിജയ് സേതുപതിയുടെ 25-ാം ചിത്രമാണ്. […]