കാലൊടിഞ്ഞ് കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡറുടെ ക്രൂരത

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളും പദ്ധതികളും മുടക്കമില്ലാതെ തുടരുമ്പോള്‍ രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ മാറ്റമില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് ക്രൂരത കാണിച്ച്‌ അറ്റന്‍ഡര്‍. വൃദ്ധന്‍റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന്‍ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അപകടം പറ്റി കാലൊടിഞ്ഞതിനെ തുടര്‍ന്ന് കമ്പി ഇട്ടു കിടക്കുന്ന വൃദ്ധനോടാണ് ആ വാര്‍ഡിലെ അറ്റന്‍ഡറുടെ […]

 ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാല്‍ ഏകാഗ്രത നഷ്ടമാകുമെന്ന്

തിരുവനന്തപുരം:  ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്നും അങ്ങനെ തുട‍ന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നും ഒരു വിഭാഗം അധ്യാപകര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകരുടേതാണ് ഈ നിലപാട്. ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ ആദ്യ വർഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ അധ്യാപകര്‍ അപമാനിച്ചെന്നും പരാതി ഉയരുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാല്‍ ഏകാഗ്രത നഷ്ടമാകും, നോട്ടെഴുതാന്‍ പറ്റില്ല. എന്നിങ്ങനെ അധ്യാപകരുടെ പരാതി നീളുകയാണ്. ആണ്‍- പെണ്‍ ബന്ധങ്ങളെക്കുറിച്ച് കോളജ് […]

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇനി ജീന്‍സും ലെഗിന്‍സും വേണ്ടേ വേണ്ട..

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ജീന്‍സ്, ടീഷര്‍ട്ട്, ലഗിന്‍സ് എന്നിവ