തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എപി നേതാവുമായ കെ. കെ രമയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് ആര്‍എംപി മുമ്പ് വ്യക്തമാക്കിയതുമാണ്. ഈ സാഹചര്യത്തിലാണ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരോക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ‘സഖാവ് കെകെ രമ കെ കരുണാകരന്‍റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അച്ഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് […]
Tag: saradakkutty
അയാളെ വിശ്വസിച്ച നമ്മുടെ കരണക്കുറ്റിക്കാണ് പൊട്ടിക്കേണ്ടത്; പൃഥ്വിരാജിനെതിരെ ശാരദക്കുട്ടി
കൊച്ചി: നടന്‍ പൃഥ്വിരാജിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ശബരിമലയിലെ യുവതീ പ്രവേശത്തെ കുറിത്തുള്ള പൃഥ്വിയുടെ അഭിപ്രായപ്രകടനമാണ് ശാരദക്കുട്ടിയെ ചൊടിപ്പിച്ചത്. പൃഥ്വിരാജിന് സിനിമയില്‍ മാത്രമെ സ്ത്രീ വിരുദ്ധതയുള്ളുവെന്നും അയാള്‍ അജീവനാന്തം ജനാധിപത്യവാദിയും സ്ത്രീപക്ഷക്കാരനുമൊക്കെയാണെന്നു ചിന്തിച്ചവരെയാണ് കരണകുറ്റിക്ക് പൊട്ടിക്കണ്ടതെന്ന് ശാരദക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘സിനിമ’യില്‍ ‘ഡയലോഗ്’ പറയുമ്പോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട […]
ചാനല്‍ ചര്‍ച്ചയില്‍ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെപ്പോലെ; രാഹുല്‍ ഈശ്വറിനെ ട്രോളി ശാരദക്കുട്ടി
തൃശ്ശൂര്‍: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുമായി രംഗത്തുളളയാളാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്‍റെ ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ചുകൊണ്ടുള്ള എഴുത്തുകാരി ശാദരക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഡിത്തം മാത്രം പറഞ്ഞിട്ട് മറ്റൊരാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരല്‍ നീട്ടി അക്ഷമനാകുന്ന രാഹുലിനെ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനെപ്പോലെയാണ് എനിക്ക് തോന്നുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ […]
ഈ കരുതലിന് അങ്ങയോട് കടപ്പെട്ടിരിക്കുന്നു ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ശാരദക്കുട്ടി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായി ശാരദക്കുട്ടി പറഞ്ഞു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം: കനകദുര്‍ഗ്ഗ, ബിന്ദു … കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു. പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത […]
ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും വിവാഹം കഴിക്കരുത്: ശാരദക്കുട്ടി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടെ വിമര്‍ശനമുന്നയിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ […]
‘ശബരിമല, ആര്‍ത്തവം, പ്രളയം’ ഇതല്ലാതെ ഒന്നുമില്ലേ ലോകത്ത്: ശാരദക്കുട്ടി
കൊച്ചി: ഓരോ ദിവസവും എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന് വിചാരിച്ചാല്‍ അതിനു കഴിയാത്ത അവസ്ഥയാണ് ഇന്ന് ഉള്ളതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. അപ്പോഴേക്കും രാഹുല്‍ ഈശ്വര്‍, പിസി ജോര്‍ജ്, പ്രളയം, തെറിവിളികള്‍, ആര്‍ത്തവം, ശബരിമല എന്നിവ കടന്നു വരും. അവിടെ എല്ലാം മറന്നു പോകുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഓരോ ദിവസവും വിചാരിക്കും, ഇന്നൊരു പ്രണയ ഗാനം പാടണം, ഇന്നൊരു സ്വപ്നത്തെ കുറിച്ചെഴുതണം. ഇന്നൊരു കാമുകനെ വിളിക്കണം. ഇന്നെനിക്ക് നൃത്തം ചെയ്യണം.. അപ്പോഴേക്കും വരും പി സി […]
പി.സി. ജോര്‍ജിനെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരിച്ചുകൂടെയെന്ന് ശാരദക്കുട്ടി
കൊച്ചി : ബിഷപ്പിനെതിരെ പീഡനത്തിന് കേസ് നല്‍കിയ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന പി.സി. ജോര്‍ജിനെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരിച്ചുകൂടെ എന്ന് ചോദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ചാനല്‍ മൈക്കും, കാമറയും കാണുമ്പോഴുള്ള പി.സി.ജോര്‍ജിനെ കാണുമ്പോള്‍ മോട്ടോര്‍ കണ്ട കളക്കൂറ്റന്‍റെ പരാക്രമമാണ് തനിക്ക് ഓര്‍മവരുന്നതെന്നും മര്യാദ പഠിക്കുന്നതു വരെ അയാള്‍ക്ക് മാധ്യമ ഭ്രഷ്ട് കല്‍പ്പിക്കുന്നു എന്നൊരു തീരുമാനമാണ് ഇവിടെ ആവശ്യമെന്നും ശാരദക്കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം “വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു […]