‘സല്‍മാന്‍ഖാന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചു’; നന്ദിയറിയിച്ച് പൂജ ദഡ്വാള്‍

മുംബൈ: ക്ഷയരോഗം ബാധിച്ച്‌ ശയ്യാവലംബിയായി മരണത്തെ മുഖാമുഖം കണ്ട ബോളിവുഡ് നടി പൂജ ദഡ്വാള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത് ബോളിവുഡ്ഡിലെ പ്രിയപ്പെട്ട നടന്‍ സല്‍മാന്‍ഖാനാണ്. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍റെ നായികയായിരുന്നു പൂജ. അസുഖത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന സമയത്ത് പൂജ സഹായം ആവശ്യപ്പെട്ട് സല്‍മാന് വീഡിയോ സന്ദേശം അയച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സല്‍മാന്‍റെ സഹായം പൂജയെ തേടിയെത്തുകയും ചെയ്തു. ഇപ്പോള്‍ സല്‍മാനോട് നന്ദി പറഞ്ഞ് പൂജ രംഗത്തെത്തിയിരിക്കുന്നു. വീട്ടുകാരും കൂട്ടുകാരും ഉപേക്ഷിച്ച്‌ മരണാസന്നനിലയിലായിരുന്ന […]

സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ കോടതി അനുമതി

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി. പ്രതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കിയത്. യുഎസ്, കാനഡ, നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അദ്ദേഹം മെയ് 25 മുതല്‍ ജൂലൈ 10 വരെ പര്യടനം നടത്തുന്നുണ്ട്. തനിക്ക് ഈ രാജ്യങ്ങളിലേക്ക് പോകാനുള്ള അനുവാദം നല്‍കണമെന്ന് താരം കോടതി മുന്‍പാകെ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സല്‍മാന് അനുകൂലമായി കോടതി വിധി […]

രണ്ടുദിവസത്തെ ജയില്‍വാസത്തിന് ശേഷം സല്‍മാന്‍ ഖാന് ജാമ്യം

ജോധ്പുര്‍: കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കൃഷ്ണ മൃഗത്തെ ആരാധിക്കുന്ന ബിഷ്‌ണോയ് സമുദായക്കാര്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് താന്‍ സുരക്ഷിതനല്ലെന്ന് സല്‍മാന്‍ ഖാന്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവാന്‍ തയ്യാറാണെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ […]

സല്‍മാന്‍ ഖാന് തിരിച്ചടി; ജാമ്യാപേക്ഷ ഇന്ന്‍ പരിഗണിച്ചേക്കില്ല

ജോധ്പൂര്‍:  കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ശനിയാഴ്ച്ചയും പരിഗണിച്ചേക്കില്ല. ജാമ്യപേക്ഷ പരിഗണിക്കേണ്ട സെഷന്‍സ്, ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയതാണ് സല്മാന് തിരിച്ചടിയായത്. ശനിയാഴ്ച്ച ജാമ്യപേക്ഷ പരിഗണിക്കാനിരുന്ന സെഷന്‍സ് ജഡ്ജിയെ രാജസ്ഥാന്‍ ഹൈക്കോടതിയാണ് സ്ഥലം മാറ്റിയത്. നാളെ അവധിയായതിനാല്‍ സല്‍മാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടുപോകുമെന്നാണ് സൂചന

സല്‍മാനെ ശിക്ഷിച്ചത് മുസ്ലിമായതിനാലെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ശിക്ഷിച്ചത് അദ്ദേഹം മുസ്ലിമായതിനാല്‍ എന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ” 20 വര്‍ഷം മുമ്പുള്ള കേസിലാണ് സല്‍മാന്‍ ഇന്ന് ശിക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമായിരിന്നുവെങ്കില്‍ ചെറിയ ശിക്ഷ മാത്രമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. വെറുതെ വിടാന്‍ പോലും സാധ്യതയുണ്ടായിരുന്നു എന്നും ഖ്വാജാ ആസിഫ് വ്യക്തമാക്കി. സല്‍മാനെ ശിക്ഷിച്ചതിലൂടെ വ്യക്തമാകുന്നത് […]

സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും;

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടികാണിക്കുന്നു. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ […]

ജയിലില്‍ സല്‍മാന് ഖാന് കൂട്ട് ആശാറാം ബാപ്പു

ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് ആശാറാം ബാപ്പു. കേസില്‍ അഞ്ചു വര്‍ഷം തടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചതോടെ സല്‍മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി. ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ അവസാന മാര്‍ഗമെന്നോണം ഹൈക്കോടതിയെ സമീപിക്കാമെങ്കിലും അതിന് കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. 2006ല്‍ ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട് സല്‍മാന്‍ ഖാന്‍ ഇതേ ജയിലില്‍ അഞ്ച് രാത്രി കഴിഞ്ഞിരുന്നു. 2013ല്‍ തന്‍റെ […]

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സല്‍മാന്‍ 10,​000 രൂപ പിഴയും ഒടുക്കണം. ശിക്ഷ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ആയതിനാല്‍ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കേസിലെ മറ്റ് പ്രതികളും ബോളിവുഡ് താരങ്ങളുമായ സെയ്ഫ് അലിഖാന്‍, സോണാലി ബിന്ദ്രെ, തബു,​ നീലം കോത്താരി എന്നിവരെ വെറുതെ വിട്ടു. വിധി കേള്‍ക്കാന്‍ സല്‍മാനും മറ്റ് താരങ്ങളും […]

സല്‍മാന്‍ ഖാന്‍ സഹായിച്ചില്ല; രോഗിയായ നടിക്ക് സഹായവുമായി എത്തിയത് ഈ നടന്‍- video

സല്‍മാന്‍ ഖാന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ആശുപത്രിയില്‍ കഴിയുന്ന പൂജ ദഡ്വാളിന്‍റെ വീഡിയോ വൈറല്‍. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതി എന്ന സിനിമയില്‍ സല്‍മാന്‍റെ സഹതാരമായിരുന്നു പൂജ. അപ്രതീക്ഷിതമായിട്ടാണ് ക്ഷയരോഗബാധിതയാകുന്നത്. ചികില്‍സയ്ക്ക് പണം തികയാതെ വന്നപ്പോള്‍ സല്‍മാന്‍ഖാനോട് ചികില്‍സാസഹായം അഭ്യര്‍ഥിച്ചിരിക്കുകയാണിവര്‍. ‘ഞാനിന്ന് പൂര്‍ണ്ണദരിദ്രയാണ്, ഒരു ചായകുടിക്കണമെങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സാമ്പത്തികസ്ഥിതിയും ആരോഗ്യവും മോശമാണ് സഹായിക്കണം’- പൂജ യാചിച്ചു പക്ഷേ പൂജ പ്രതീക്ഷിച്ചതു പോലെ സഹായവുമായി സല്‍മാന്‍ എത്തിയില്ല. പകരം എത്തിയത് മറ്റൊരു സഹനടന്‍ ഭോജ്പുരി നടന്‍ […]

സല്‍മാന്‍ ഖാന്‍റെ ആക്ഷന്‍ ചിത്രം ടൈഗര്‍ ‘സിന്ദാ ഹേ’ ട്രെയിലര്‍ പുറത്ത്

സല്‍മാന്‍ ഖാനും കത്രീന കൈഫും അഞ്ച് വര്‍ഷത്തിനു ശേഷം  ഒന്നിക്കുന്ന’ ടൈഗര്‍ സിന്ദാ ഹെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.  2012 ല്‍ പുറത്തിറങ്ങിയ ‘എക് ദ ടൈഗറി’ന്‍റെ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹേ. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അലി അബ്ബാസ് സഫര്‍ ആണ്. വിശാല്‍-ശേഖര്‍ സംഗീതവും ജുലിയസ് പക്കിയാം പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചത്. ആക്ഷന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയില്‍ ചെന്നായക്കളോടൊപ്പമുള്ള സല്‍മാന്‍റെ  ഫൈറ്റിങ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.