ജയിലില്‍ സല്‍മാന് ഖാന് കൂട്ട് ആശാറാം ബാപ്പു

ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് ആശാറാം ബാപ്പു. കേസില്‍ അഞ്ചു വര്‍ഷം തടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചതോടെ സല്‍മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി.

ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ അവസാന മാര്‍ഗമെന്നോണം ഹൈക്കോടതിയെ സമീപിക്കാമെങ്കിലും അതിന് കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. 2006ല്‍ ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട് സല്‍മാന്‍ ഖാന്‍ ഇതേ ജയിലില്‍ അഞ്ച് രാത്രി കഴിഞ്ഞിരുന്നു.

2013ല്‍ തന്‍റെ ആശ്രമത്തിലെ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബാപ്പു അഞ്ചുവര്‍ഷമായി ഇവിടെയുണ്ട്. സല്‍മാനെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നേരെ ജയിലിലേക്കാണ് അയക്കുക. ബാരക് നമ്പര്‍ രണ്ടിലായിരിക്കും പാര്‍പ്പിക്കുക. ഇവിടെ ബാപ്പുവാണ് ഇപ്പോഴുള്ളതെന്നും പോലീസ് അറിയിച്ചു. സല്‍മാനു വേണ്ടി ജയിലില്‍ അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

prp

Related posts

Leave a Reply

*