പുലിവാലാകുമോ?; പാര്‍വ്വതിക്ക് മറുപടിയുമായി കണ്ടം വഴി ഓടുന്ന പെണ്ണിന്‍റെ ചിത്രവുമായി ജൂഡ്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി കൊളുത്തിവിട്ട കസബ വിവാദം ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് പോവുകയാണ്. ചേരി തിരിഞ്ഞ് സിനിമാക്കാര്‍ തന്നെ തമ്മില്‍ ചെളിവാരിയെറിയുന്നത് തുടരുകയാണ്. കസബയെയും മമ്മൂുട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച്‌ പുലിവാല് പിടിച്ചത് സംവിധായകന്‍ ജൂഡ് ആന്‍റണിയാണ്. കുരങ്ങിനോട് പാര്‍വ്വതിയെ ഉപമിച്ച ജൂഡ് അതിരൂക്ഷമായാണ് പാര്‍വ്വതിയെ കളിയാക്കിയത്. ”ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ […]

പാര്‍വ്വതിക്ക് പിന്തുണയുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: നടി പാര്‍വ്വതി നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ നടിക്ക് പിന്തുണയുമായി ധനകാര്യമന്ത്രി തോമസ് ഐസക്ക്. മമ്മൂട്ടിയുടെ കസബ സിനിമയ്ക്കെതിരെ വിമര്‍ശനം നടത്തിയതി പേരിലായിരുന്നു മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്കെതിരെ തിരിഞ്ഞത്. സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിക്ക് പിന്തുണയുമായി മന്ത്രി എത്തിയത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം […]

‘സ്ത്രീക്ക് എന്തുമാകാം എന്നാണോ’? പാര്‍വ്വതിക്ക് ചുട്ട മറുപടിയുമായി സംവിധായകന്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. കസബ പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും പാര്‍വതി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകരും വിമര്‍ശകരും രംഗത്തു വന്നു. ഇപ്പോഴിതാ പാര്‍വതിക്ക് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെ.പി രംഗത്ത്. വ്യാസന്‍റെ കുറിപ്പ് വായിക്കാം പാര്‍വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി […]

മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് പാര്‍വതി; ഇതെവിടെ ചെന്നവസാനിക്കുമെന്ന് മമ്മൂട്ടി ആരാധകര്‍

കൊച്ചി: മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് നടി പാര്‍വതി. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പണ്‍ ഫോറം പരിപാടിയിലായിരുന്നു വിമര്‍ശനം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തിനെതിരെ  സംസാരിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി ‘കസബ’ എന്ന് എടുത്തു പറഞ്ഞത്. സിനിമയില്‍ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായായിരുന്നു മമ്മൂട്ടിയ്ക്കും, സിനിമയ്ക്കുമെതിരായ പാര്‍വതിയുടെ പ്രതികരണം. “ഈ അടുത്തിറങ്ങിയ ചിത്രം, മേജര്‍ ഹിറ്റായിരുന്നോ എന്നറിയില്ല, നിങ്ങള്‍ക്കെല്ലാം അറിയാം ആ സിനിമയെക്കുറിച്ച്‌. ഞാന്‍ തന്നെ അത് […]

ഐ. എഫ്‌. എഫ്‌. ഐയില്‍ പാര്‍വതി മികച്ച നടി

പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള നടി പാര്‍വതി മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഒഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു മലയാളി ഐ.എഫ്‌.എഫ്‌.ഐയില്‍ അവാര്‍ഡ് നേടുന്നത്.

പാര്‍വതി ബോളിവുഡിലേക്ക്

മലയാളികളുടെ പ്രിയ നടി  പാര്‍വതി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ‘ഖരിബ് ഖരിബ് സിങ്‌ലേ’  എന്ന  ചിത്രത്തിലാണ് പാര്‍വതിയുടെ  ചുവടുമാറ്റം.  ദേശീയ അവാര്‍ഡ് ജേതാവ് ഇര്‍ഫാന്‍ ഖാന്‍റെ  നായികയായാണ് പാര്‍വതി   അഭിനയിക്കാന്‍ പോകുന്നത്. തനുജ ചന്ദ്രയാണ്’ഖരിബ് ഖരിബ് സിങ്‌ലേ’ യുടെ  സംവിധാനം. ഒരു  യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ  പ്രമേയം. നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും. രാജസ്ഥാനിലെ ബിക്കനീർ, ഉത്തരാഖണ്ഡിലെ റിഷികേശ്, സിക്കിമിലെ ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത് .