തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മിഷനറികളുടെ പൂര്‍ണ്ണ ശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കാനാണെന്നും ഇതിന്‍റെ പത്ത് ശതമാനം താല്‍പര്യം കാണിച്ചിരുന്നുവെങ്കില്‍ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മതില്‍ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ‘ആശ വര്‍ക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം, തൊഴിലുറപ്പ് […]
Tag: oomman chandi
സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്‍റെയും അറസ്‌റ്റ് ഉടന്‍
തിരുവനന്തപുരം: ഔദ്യോഗിക വസതികളില്‍ വച്ച് പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ നായിക സരിത എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ് രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ചിന് നല്‍കിയ പ്രാഥമിക മൊഴി സരിത ആവര്‍ത്തിച്ചാല്‍ കേസ് കടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഇനി മാറ്റിപ്പറയുന്നത് സരിതയ്ക്കും ദുഷ്‌കരമാണ്. 2012ലെ […]
ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ സരിടെ പരാതി പുറത്ത്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ സരിതാ എസ് നായരുടെ പരാതി പുറത്ത്. മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായും മാനസികമായും ചൂഷണം ചെയ്തുവെന്ന് സരിതയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് 2012 സെപ്തംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വെച്ചാണെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടി നിരന്തരം ഫോണില്‍ വിളിച്ചിരുന്നു.കെ.സി.വേണുഗോപാല്‍ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ച് 2012 മെയ് 24ന് ബലാത്സംഗം ചെയ്തു. ഹൈക്കോടതിയിലെ അടക്കം കേസുകളാണ് പരാതി വൈകിച്ചതെന്നും സരിത പരാതിയില്‍ […]
സോളാര്‍ കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി
കൊച്ചി : സോളാര്‍ പീഡനക്കേസ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റി. സോളാര്‍ കേസ് പ്രതി സരിത.എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാല്‍ എം.പിയ്ക്കും എതിരെ എടുത്ത കേസാണ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും ഔദ്യോഗിക വസതികളില്‍ വച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് സരിതയുടെ പുതിയ പരാതി. എന്നാല്‍, ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.
സരിത എസ്.നായര്‍ നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സരിതയുടെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുന്‍ ഡിജിപി […]
കേസില്‍ ഗണേഷ്‌കുമാറിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മൊഴി
സോളാര്‍ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറാണെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ഗണേഷ് കുമാര്‍ കത്തില്‍ മൂന്ന് പേജ് കൂട്ടിച്ചേര്‍ത്തു.21 പേജുള്ള കത്ത് ഗണേഷ് 24 പേജുള്ള കത്താക്കി മാറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യമാണ് തീര്‍ത്തതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. കൊട്ടാരക്കര കോടതിയിലാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഡി.സി.സി. ഓഫിസിനു മുന്നില്‍ ശവപ്പെട്ടി; കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍. മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായത്. അനൂപ് ഇട്ടന്‍, ഷബീര്‍ മുട്ടം തുടങ്ങിയ നേതാക്കളാണ് പിടിയിലായത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയതിനെതിരെയായിരുന്നു എറണാകുളം ഡി.സി.സി ഓഫിസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വച്ച് പ്രതിഷേധം നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരിലാണ് റീത്തും ശവപ്പെട്ടിയും വെച്ചത്. ശവപ്പെട്ടിക്ക് സമീപം കരിങ്കൊടിയും വെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും […]
എറണാകുളം ഡിസിസി ഓഫിസിനുമുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ശവപ്പെട്ടിയും റീത്തും
കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിനുമുന്നില്‍ ശവപ്പെട്ടിവെച്ചു പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ് വെച്ചത്. ഓഫീസ് കൊടിമരത്തില്‍ കറുത്തകൊടികെട്ടിയ പ്രതിഷേധക്കാര്‍ ശവപ്പെട്ടിയില്‍ റീത്തും വെച്ചിട്ടുണ്ട്. ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നെഴുതിയ പോസ്‌റ്ററുകളും ഡിസിസി ഓഫിനുമുന്നില്‍ പതിച്ചു.. കോണ്‍ഗ്രസിനെ ഒറ്റികൊടുത്ത യൂദാസുകളുാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ടിയെ ഒറ്റിക്കൊടുത്തിട്ട് നിങ്ങള്‍ക്കെന്ത് കിട്ടി എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. രാവിലെ ഡിസിസി ഓഫീസ് സ്‌റ്റാഫ് എത്തിയാണ് ഇവ നീക്കിയത്. […]
ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച ഫ്ലക്സില്‍ കരിഓയില്‍
ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സില്‍ കരിഓയില്‍ ഒഴിച്ചു. ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആലപ്പുഴ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സിലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. മുല്ലയ്ക്കല് കോടതിപ്പാലത്തിനു സമീപം നടപ്പാതയ്ക്കുമുന്നില് സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. ജനനായകന് ദേശീയ നേതൃത്വത്തിലേക്ക് എന്ന് മുകളിലും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ എന്ന് താഴെയും എഴുതി ഉമ്മന്‍ചാണ്ടിയുടെ മുഴുവന്‍ ചിത്രം സഹിതം ടൗണ്‍ കോണ്‍ഗ്രസ് […]
ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; സോളാറില്‍ നിന്ന് സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്
കൊച്ചി: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്‍റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമാണ് നീക്കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്‍റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ […]