റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയന്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്ററാണ് തരംഗമാകുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ നായകനായെത്തുന്ന വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ […]
Tag: odiyan
ആരാധകര്‍ക്ക് വേണ്ടി വീണ്ടും ഒടിയനിലെ ഗാനം ആലപിച്ച് ശ്രേയ ഘോഷാല്‍- VIDEO
ഒടിയനിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം തന്ന ആവേശം കെട്ടടങ്ങും മുന്‍പേ ആരാധകര്‍ക്കായി വീണ്ടും ഗാനമാലപിച്ചിരിക്കുകയാണ് ശ്രേയ ഘോഷാല്‍. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. റഫീഖ് അഹമ്മദിതാണ് ഗാനത്തിലെ വരികള്‍. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലാപനം. ഗാനത്തെ ഏറ്റെടുത്ത പ്രക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ ഘോഷാല്‍. ഒടിയനിലെ ഗാനം വീണ്ടും ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാല്‍ നന്ദി പറഞ്ഞത്. മോഹന്‍ലാലിനൊപ്പം ഒടിയന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും […]
ഒടിയനിലെ പുതിയ ഗാനത്തിന് അറഞ്ചം പുറഞ്ചം ട്രോള്‍
കൊച്ചി: വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മാണിക്കനും പ്രഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒടിയനിലെ പാട്ട് വരുന്നുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇത്രയും മനോഹരമായിരിക്കും അതെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നു. പഴയ പാട്ടുകളുടെ അതേ ഫീലും മനോഹാരിതയും തുളുമ്പുന്ന ഗാനം ഇത്രയ്ക്ക് കിടിലമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആരാധകര്‍ […]
തീപ്പൊരി ആക്ഷനും ഡയലോഗും; തരംഗമായി ഒടിയന്‍റെ ട്രെയിലര്‍
മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. Odiyan Official Trailer Odiyan Official Trailer Posted by Mohanlal on Tuesday, October 9, 2018 സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന […]
ഒക്ടോബര്‍ 11ന് അവന്‍ വരുന്നു; ഒടിയന്‍ ടീസര്‍ പുറത്ത്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്‍റെ ബിഗ്ബജറ്റ് ചിത്രം ഒടിയന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ പുറത്തു വിട്ടത്. ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാലിന്‍റെ ശബ്ദത്തിന്റെ അകമ്പടിയോടെ പുറത്തുവന്ന ടീസറില്‍ ചിത്രത്തിന്‍റെ റിലീസിങ് തീയതിയും പുറത്തുവിട്ടു. വരുന്ന ഒക്ടോബര്‍ 11ന് കേരളത്തില്‍ വമ്പന്‍ റിലീസായി ഒടിയനെത്തും. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയര്‍ ആണ് […]
കരിമ്പടം പുതച്ച് ഒടിയനെത്തി; ഭയന്ന് വിറച്ച് നാട്ടുകാര്‍; ഒടിയന്‍റെ ടീസര്‍ വൈറല്‍
മോഹന്‍ലാലിന്‍റെ ഒടിയന്‍ ടീസറിന് വന്‍വരവേല്‍പ്പ്. ഇരുട്ടിലൂടെ കരിമ്പടം പുതച്ച് പോകുന്ന മോഹന്‍ലാലിനെയാണ് ടീസര്‍ കാണിച്ചിരിക്കുന്നത്. ഒടിയനെ കണ്ട ആളുകള്‍ ഭയന്ന് മാറിനില്‍ക്കുന്നതായും ദൃശ്യത്തില്‍ വ്യക്തമാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ അണിയിച്ചൊരുക്കുന്നത്. മഞ്ജു വാര്യറാണ് ചിത്രത്തിലെ നായിക. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്. Odiyan Movie Teaser Get ready to be spellbound by his mystery!#Odiyan Movie Teaser is […]
ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി; എഫ്ബി പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
ഒടിയന്‍ മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്‍. പാലക്കാട് നടക്കുന്ന ഷൂട്ടിങ് സൈറ്റില്‍ പോയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം ലാലേട്ടനെ സന്ദര്‍ശിച്ചത്. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലാലേട്ടനോടൊപ്പമുള്ള ഫോട്ടോ ഹ്യൂമേട്ടന്‍ ഫെയ്‌സ്ബുക്കിലിട്ട നിമിഷം തന്നെ ആരാധകര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന […]
മുറുക്കിചുവപ്പിച്ച ചുണ്ടുമായി മാണിക്യന്‍ വരുന്നു; ‘ഒടിയ’ന്‍റെ ടീസര്‍ പുറത്തുവിട്ടു
മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് കൊണ്ട് ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ പ്രത്യക്ഷപെട്ടു. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്‍റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി ലാലേട്ടന്‍ എത്തിയത്. മുറുക്കിചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ”കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്. എന്‍റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. […]








