17 കാരിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്: 17 കാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കോഴിക്കോട് കുമ്പളയിലെ ഫ്രീക്കനിലേക്ക്. പ്രണയിച്ച്‌ ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനെ കുറിച്ച്‌ പോലീസ് കൂടുതല്‍ അന്വേഷിച്ചു. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. രണ്ട് സെന്‍റ് കൂരയിലാണ് താമസമെങ്കിലും പുറത്ത് കറക്കം മോഷ്ടിച്ച ആഢംബര ബൈക്കിലും മറ്റുമായിരുന്നു. പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. ഓണ്‍ലൈനിലൂടെ നിരവധി സ്ത്രീകളെയാണ് യുവാവ് കബളിപ്പിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചേവായൂരില്‍ നിന്നും പതിനേഴുകാരിയെ കാണാതായതു […]

മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തവര്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സ്വദേശികളായ വി.എന്‍ മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജിത്കുമാര്‍ എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. പുതുതായി അനുവദിച്ച പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴുള്ള ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന ഫോട്ടോയില്‍ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്നതാക്കി മാറ്റുകയായിരുന്നു. ഡിജിപി ഉള്‍പ്പെടെയുള്ള […]

വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി പിടിയില്‍

കോഴിക്കോട്: വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ് സഹോദരന്‍ ദിനേഷ് എന്നിവരെ പൊലീസ് നേരത്തെ വയനാട്ടില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു.  പതിമൂന്ന്‌ ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. ഇവരെ പിടികൂടാന്‍ വൈകിയതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് നടത്തിയ […]