മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തവര്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മട്ടന്നൂര്‍ സ്വദേശികളായ വി.എന്‍ മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജിത്കുമാര്‍ എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.

പുതുതായി അനുവദിച്ച പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴുള്ള ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന ഫോട്ടോയില്‍ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്നതാക്കി മാറ്റുകയായിരുന്നു.

ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അടുത്ത് നിര്‍ത്തി മുഖ്യമന്ത്രി സദ്യ കഴിക്കുന്നു എന്ന രീതിയിലാണ് എഡിറ്റ് ചെയ്ത ഫോട്ടോ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

prp

Related posts

Leave a Reply

*