കൊച്ചി: സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ കൂടുന്നതിനനുസരിച്ച് അവരുടെ കടിഞ്ഞാണില്ലാ പ്രവൃത്തികളും കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംഭവം. എന്നാല്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്ക് നീതി ലഭിച്ചില്ല. അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്‍റെ നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞയാഴ്ചയാണ് വൈറ്റിലയില്‍വെച്ച് കുമ്പളം സ്വദേശിയായ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തങ്ങള്‍ വിളിച്ച […]
Tag: manhandling
യൂബര്‍ ടാക്സി ഡ്രൈവറെ മര്‍ദിച്ച സംഭവം; യുവതികള്‍ കുറ്റക്കാരെന്ന് ദൃക്സാക്ഷി
കൊച്ചി : യൂബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്താണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. യുവതികള്‍ സംഘം ചേര്‍ന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നും സംഭവം നടന്ന സമയത്ത് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം കളവാണെന്നും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ് പറഞ്ഞു. ഞങ്ങള്‍ വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെത്തുടര്‍ന് യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തി. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്‍റെ പരാതി സത്യമാണെന്നും, […]
ഉബര്‍ ടാക്സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച മൂന്ന് യുവതികള്‍ അറസ്റ്റില്‍
കൊച്ചി: ഉബര്‍ ടാക്സി ഡ്രൈവറെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ക്രൂരമായി മര്‍ദിച്ച മൂന്ന് യുവതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശിനികളായ എയ്ഞ്ചല്‍ ബേബി ക്ലാര സിബിന്, പത്തനംതിട്ടയിലെ ഷീജ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. കരിങ്കല്ല് കൊണ്ടുള്ള അടിയില്‍ തലക്ക് പരിക്കേറ്റ ടാക്സി ഡ്രൈവര്‍ കുമ്പളം സ്വദേശി ഷഫീഖിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതികള്‍ വിളിച്ച ടാക്സിയില്‍ മറ്റൊരാള്‍ കയറുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്. […]