കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന രണ്ടുവയസുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് നിയയുടെ വീട് സന്ദര്‍ശിച്ച ശേഷമാകും നടപടികള്‍ സ്വീകരിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയ്ക്ക് നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശ്ശേരിയിലെ […]
Tag: k k shilaja
കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഖേദകരം: കെ.കെ. ഷൈലജ
തിരുവനന്തപുരം: കേരളത്തിന് (എയിംസ്) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കാത്തത് ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയത്. ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ തരൂരും രംഗത്തെത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് തരൂര്‍ പ്രതികരിച്ചു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ നിരവധി പേര്‍ വിയോജിപ്പ് […]
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് 2 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും
കൊച്ചി: ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ സര്‍ക്കാര്‍ വഹിക്കുന്ന പരമാവധി രണ്ടുലക്ഷം രൂപ സാമൂഹ്യനീതിവകുപ്പ് മുഖേനയാണ് നൽകുന്നത്. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ […]
ആരോഗ്യമേഖലയില്‍ സാമ്പത്തിക പ്രതിസന്ധി: കെ.കെ ശൈലജ
തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാലും നിലവിലെ ചികിത്സാ പദ്ധതികള്‍ പഴയപടി തുടരുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളെജുകളുടെ ഫണ്ട് വകമാറ്റിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രതിസന്ധികള്‍ വരുമ്പോള്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളെജുകളിലേക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. കാരുണ്യ, ചിസ്, ആര്‍എസ്ബിവൈ ഫണ്ടുകളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കാരുണ്യക്കനുവദിച്ച 12 കോടി രൂപ തിരിച്ചെടുത്തു. ആരോഗ്യ […]
ആരോഗ്യമന്ത്രിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും ആരോഗ്യമന്ത്രി കെ.കെ.ശൈലജ, സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുതാത്പര്യം മാനിക്കാത്ത മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മുഴുവന്‍ പ്രവേശന നടപടികളും പ്രഖ്യാപിച്ചത് കോടതിയാണ്. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. തുടര്‍ച്ചയായി കോടതി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. ഫ്യൂഡല്‍ രീതിയിലാണോ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കോടതിയുടെ […]





