എന്‍ജിനീയറിങ്, മെഡിക്കല്‍ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് നാല് മണിക്ക് പിആര്‍ ചേംബറില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവര്‍ ചേര്‍ന്നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. റാങ്ക് വിവരങ്ങള്‍ www.cee.kerala.gov.in ല്‍ ലഭിക്കും.  

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നറിയാം. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിറ്റല്‍ മാര്‍ക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കര്‍ അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭ്യമാക്കും. ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും). എസ്‌എംഎസില്‍ ലഭിക്കാന്‍ […]

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.75 ശതമാനമാണ്. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 79 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടിയതായി മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയ ജില്ല കണ്ണൂരാണ്. 86.7 ശതമാനം. ഏറ്റവും കുറവ് വിജയം പത്തനംതിട്ടയിലാണ്. 77.1 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. 180 വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം മാര്‍ക്ക് നേടി. 14,735 […]

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങള്‍ ഇന്ന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്. മുന്‍ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 83.37 ശതമാനം ആയിരുന്നു വിജയം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.50 ശതമാനവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപം നടത്തുന്നത്.