മഴയല്ല കേരളത്തെ പ്രളയത്തില്‍ മുക്കിയത് അശ്രദ്ധയും ആസൂത്രണപ്പിഴവും തന്നെ​: ഇ. ശ്രീധരന്‍

കൊച്ചി: അപ്രതീക്ഷിത മഴയല്ല, അശ്രദ്ധയും ആസൂത്രണപ്പിഴവും തന്നെയാണ് കേരളത്തെ പ്രളയദുരിതത്തില്‍ മുക്കിയതെന്ന് ആവര്‍ത്തിച്ച്‌ മെട്രോമാന്‍ ഇ.ശ്രീധരന്‍. പാളിച്ചകളുടെ 16 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും 2018 ഒക്ടോബര്‍ 30ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും കത്തയച്ചിട്ടും മറുപടിയോ നടപടിയോ ഉണ്ടായില്ല. അല്‍പം മനോവ്യഥ തോന്നിയപ്പോഴാണ്‌ കോടതിയെ സമീപിച്ചതെന്ന് ശ്രീധരന്‍ വ്യക്തമാക്കുന്നു. ‘ആശങ്കയോടെ ചൂണ്ടിക്കാട്ടിയത് ഇപ്പോള്‍ അമിക്കസ് ക്യൂറിയും കണ്ടെത്തിയിരിക്കുന്നു. 450 പേരുടെ ജീവന്‍ പൊലിഞ്ഞ, കോടികളുടെ നഷ്ടം സംഭവിച്ച പ്രളയദുരിതത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തേണ്ടതു ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും […]

പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകത: ഇ. ശ്രീധരന്‍

കൊച്ചി: ഡാമുകള്‍ തുറക്കുന്നതില്‍ അപാകതയുണ്ടായെന്ന് ഇ. ശ്രീധരന്‍. ഡാമുകള്‍ നേരത്തേ തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിക്കേണ്ടിയിരുന്നില്ല. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിനു കാരണമായി. നവകേരള നിർമിതിക്ക് പൂർണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുവേണ്ട ഉപദേശങ്ങൾ നൽകാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അതേസമയം, ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ടെന്നും വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന നിലപാടും അദ്ദേഹം പങ്കുവച്ചു. അതേസമയം, പ്രളയക്കെടുതിയെക്കുറിച്ചും ഡാമുകള്‍ തുറന്നു വിട്ടതു കൊണ്ടുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായ പഠനം നടത്താന്‍ നാഷണല്‍ […]

ഇ. ശ്രീധരനെ ആരും ഓടിച്ചിട്ടില്ലെന്നും ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.  പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ .ശ്രീധരനെ അനാദരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്‍റെ കത്ത് കിട്ടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ. ശ്രീധരന്‍ ഉദ്ദേശിക്കുന്ന അത്ര വേഗത്തില്‍ സര്‍ക്കാരിനു നീങ്ങാന്‍ സാധിക്കുന്നില്ലെന്നും. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിര്‍മ്മാണം തുടങ്ങിയാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാടെന്നും തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരന്‍ ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു. കൂടാതെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതിയും സാമ്പത്തിക […]

കൊച്ചി മെട്രൊ ലാഭകരമാകും, ഇ. ശ്രീധരന്‍

  കൊച്ചി : കൊച്ചി മെട്രൊ ലാഭകരമാകുമെന്നതിൽ സംശയമില്ലെന്ന് ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം കൂടി പൂർത്തിയാകുന്നതോടെ പദ്ധതി ലാഭത്തിലേക്ക് നീങ്ങുമെന്നും ശ്രീധരൻ വ്യക്തമാക്കി. ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരൻ വ്യക്തമാക്കി. കേരളത്തിൽ ലൈറ്റ് മെട്രൊ സർവീസ് കൊണ്ടുവരണമെന്നാണ് ആഗ്രഹം. ഇതിന്റെ നിർമാണ ചുമതല ഏറ്റെടുക്കാൻ സന്നദ്ധനാണെന്നും ശ്രീധരൻ പറഞ്ഞു.