ദുബായ്: പ്രവാസി മലയാളികള്‍ക്ക് ഒരു സന്തോഷ വാർത്ത . പ്രവാസികൾക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശത്തു ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി നോര്‍ക്കാ റൂട്ട്‌സ് വഴിയാണ് നടപ്പിലാക്കുന്നത്. വിദേശത്തു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു വിഹിതം നൽകുക. എങ്കിൽ ഇത്തരക്കാർക്ക് അവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ എപിഎല്‍ വിഭാഗത്തില്‍ പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്‍റെ […]
Tag: dubai
ദുബായില്‍ ഇനി അല്‍പ വസ്ത്രധാരികള്‍ക്ക് പണികിട്ടും..!
ദുബൈ: രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷയെന്ന് യുഎഇ നിയമവൃത്തങ്ങള്‍. ദുബൈയിലെ ഒരു ഷോപ്പിംഗ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയത് ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് വിശദികരണം. സ്ത്രീയായാലും പുരുഷനായാലും പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തിയില്ലെങ്കില്‍ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലുമാണു ശിക്ഷ. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, […]
പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍- video viral
ദുബായ്: ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 19ന് നടന്ന മത്സരം കാണാനെത്തിയതാണ് 29-കാരനായ ആദില്‍ താജ്. മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഒരു ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേട്ടപ്പോള്‍ രോമാഞ്ചം അനുഭവപ്പെട്ടതായി താജ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം […]
വിമാനത്തിനകത്ത് വിലക്കുള്ള സാധനങ്ങളുടെ പട്ടിക പുറത്തു വിട്ടു
ദുബൈ: യാത്രക്കാര്‍ക്ക് വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുമതതി ഇല്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തു വിട്ടു. യു എ ഇ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണിത്. ജൂണ്‍ മുപ്പത് മുതല്‍ 350 മില്ലി അഥവാ 12 ഔണ്‍സില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയ്യില്‍ കരുതാനാവില്ല. മാത്രവുമല്ല 100 മില്ലിയില്‍ കൂടുതല്‍ മരുന്ന് കൈയ്യിലുണ്ടെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയും വേണം. ഒപ്പം അവ രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവയുമായിരിക്കണം. പെര്‍ഫ്യൂം അധികം അളവില്‍ കൊണ്ടുപോകാനാവില്ല. 20 മീറ്റര്‍ സമചതുരത്തിലുള്ള […]
വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും വിസ നീട്ടി നല്‍കും
ദുബായ്: ഭര്‍ത്താവിന്‍റെ വിസാ കലാവധിയില്‍ നില്‍ക്കെ വിധവകളാകുന്നവരുടെയും വിവാഹ മോചിതരാകുന്ന സ്ത്രീകളുടെയും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. വിവാഹമോചന തീയതി / ഭര്‍ത്താവിന്‍റെ മരണ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് വിസ നീട്ടി നല്‍കുക. ഇവരുടെ കുട്ടികളുടെ വിസയും നീട്ടി നല്‍കും. പുതിയ തീരുമാനം വഴി സ്‌പോണ്‍സര്‍ ഇല്ലാതെ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും മക്കള്‍ക്കും യുഎഇയില്‍ താമസിക്കാനാകും. ഭര്‍ത്താവിന്റെ വിയോഗം മൂലം പ്രതിസന്ധിയിലാകുന്ന കുടുംബത്തിനു സാമൂഹ്യ, സാമ്പത്തിക ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവസരമൊരുക്കുകയാണ് […]
നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് മുന്‍ കാമുകിക്ക് ഭീഷണി സന്ദേശം; ലഭിച്ചത് പോലീസുകാരന്
ദുബൈ: നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില്‍ പോസ്റ്റ്മാനെ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റമുക്തനാക്കി. യുവതിക്കെന്ന് കരുതി ഇയാള്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ നമ്പര്‍ മാറി ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമാണ് കേസ് നല്‍കിയത്. എന്നാല്‍, ദുബൈ കോടതി പ്രതിയെ കുറ്റവിമുക്തന്‍ ആക്കിയെങ്കിലും യുവതിയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും ക്ഷതമുണ്ടാക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്‍റര്‍നെറ്റും ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് കേസ് ദുര്‍നടപടികള്‍ പരിഗണിക്കുന്ന കോടതിയുടെ […]
26കാരിയെ 10 വര്‍ഷത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച മാതാവിനും മക്കള്‍ക്കും തടവു ശിക്ഷ
ദുബൈ: ഇരുപത്തിയാറുകാരിയെ 10 വര്‍ഷത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച കുറ്റത്തിന് മാതാവിനും രണ്ടു പെണ്‍മക്കള്‍ക്കും മകനും ദുബൈയില്‍ തടവു ശിക്ഷ വിധിച്ചു. ജോര്‍ദാന്‍ സ്വദേശികളായ ഇവര്‍ക്ക് ആറു മാസം വീതമാണ് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചതിനുശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം കുറ്റകൃത്യം അറിഞ്ഞിട്ടും അത് അധികാരികളെ അറിയിക്കാത്തതാണ് പിതാവും ഇളയ സഹോദരിയും ചെയ്ത കുറ്റം. 26കാരിയായ വിദ്യാര്‍ഥിനി ക്രൂരമായ പീഡനമാണ് എട്ടു വര്‍ഷം ദുബൈയിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനുഭവിച്ചതെന്നാണ് […]
ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ
ദുബായ്: ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ. രാജ്യത്തെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ സൗദി സുപ്രീം കോടതി ഇന്ന് ശഅ്ബാന്‍ മുപ്പതായി പ്രഖ്യാപിക്കുകയായിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ പള്ളികളെല്ലാം വിശ്വാസികളെ സ്വീക്കരിക്കാനൊരുങ്ങിക്കഴിഞ്ഞു. ഇരു ഹറമുകളും വിശ്വാസികളുടെയും തീര്‍ഥാടകരുടേയും രാപകല്‍ ഭേദമന്യേയുള്ള കുത്തൊഴുക്കിന് സാക്ഷ്യം വഹിക്കുകയാണ്. ഇവര്‍ക്ക് പ്രാര്‍ഥനക്കും ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇഅ്തിഖാഫിനായി ഇരു ഹറമുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. പകല്‍ ദൈര്‍ഘ്യമേറുന്നതിനൊപ്പം 40 ഡിഗ്രിക്ക് മേലെയാകും അറബ് രാജ്യങ്ങളില്‍ റമദാനിലെ ചൂട്. കൊടും […]
ദുബൈയില്‍ 26 കാരിയെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത് എട്ടുവര്‍ഷത്തോളം
ദുബൈ: 26 കാരിയെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത് എട്ടുവര്‍ഷത്തോളം. ആറു പേരുടെ ആക്രമണത്തിനിരയായ കേസ് ഇപ്പോള്‍ കോടതിയില്‍. 26കാരിയായ വിദ്യാര്‍ഥിനി ക്രൂരമായ പീഡനമാണ് എട്ടു വര്‍ഷം ദുബായിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനുഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദാന്‍ സ്വദേശിയായ പിതാവ്, മാതാവ്, മൂന്ന് സഹോദരിമാര്‍, ഒരു സഹോദരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2009ന് ശേഷം ഒരിക്കല്‍ പോലും വീടുവിട്ടു പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാതാവ് രാജ്യത്തിന് പുറത്തായിരുന്ന സമയത്ത് 15 വയസുള്ള സഹോദരിയാണ് വീടുവിട്ട് പുറത്തുപോകാന്‍ സഹായിച്ചത്. 2017ല്‍ […]
പ്ലാസ്റ്റിക് മുട്ട; സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍
കഴിഞ്ഞ ദിവസം പ്രവാസികളെയാകെ ആശങ്കയിലാക്കി ഒരു വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്ലാസ്റ്റിക് മുട്ടയെന്നതായിരുന്നു വാര്‍ത്ത. മുട്ട പൊരിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്‍റെ അംശം കാണാന്‍ കഴിഞ്ഞുവെന്നാണു പ്രചരിച്ചത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണോ അതോ വ്യാജമോ എന്നറിയാന്‍ കഴിയാതെ ആശങ്കയിലായിരുന്നു ആളുകള്‍. ഒടുവില്‍ ഇതിന് വ്യക്തതയായി. പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ വാസ്തവവിരുദ്ധമാണെന്നു വ്യക്തമാക്കി വേണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തി. പ്ലാസ്റ്റിക്ക് ചൂടാക്കിയാല്‍ ഉരുകും. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മുട്ട പൊരിക്കുമ്പോള്‍ ള്‍ കട്ടിയാകുകയല്ല, ഉരുകുകയാണു ചെയ്യുക. […]