തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസുടമകള്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്കാര്‍ വലിയ ദുരിതത്തിലാണ്. ഇതോടെയാണ് കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ബസ് ഉടമകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണും. ഞായറാഴ്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ […]
Tag: a.k. saseendran
എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്ക്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യ
കോട്ടയം: ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് സാംസ്ക്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത്പക്ഷം എന്നും കൊട്ടി്ഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇത്. ഇതിന് എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു. വിവാദത്തില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നാണ് . ശശീന്ദ്രന്‍ രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോഴായിരുന്നു […]
മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് വരുന്നതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി കമീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രനെതിരെ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് കമീഷന്‍ നിര്‍ദ്ദേശിച്ചു. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതില്‍ പ്രശ്നമില്ലെന്നും തീരുമാനിക്കേണ്ടത് താന്‍ മാത്രമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ […]
മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണം ?
തിരുവനന്തപുരം: മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് ജസ്റ്റിസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ചാനല്‍ സിഇഒ ആയ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, ഫോണ്‍ കെണി പൊതു ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും ഇത് ചാനലില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള […]
ഫോണ്‍ വിളി വിവാദം: കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ ഫോണ്‍ വിളി വിവാദം അന്വേഷിച്ച പിഎസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍കെണി വിവാദത്തില്‍ സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും പിഎസ് ആന്‍റണി പറഞ്ഞു. ഇതിനിടെ, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ […]
എ.കെ.ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കണമെന്ന് പരാതിക്കാരി
തിരുവനന്തപുരം: അശ്ലീല സംഭാഷണം നടത്തിയതിന്‍റെ പേരില്‍ മുന്‍മന്ത്രി ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. കേസ് കോടതിയ്ക്ക് വെളിയില്‍ ഒത്തുതീര്‍പ്പായി. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ശാരീരിക പീഡനം, സ്ത്രീത്വത്തെ […]