എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം കുട്ടികളാണ് ഈ പ്രാവശ്യത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ആദ്യ പരീക്ഷ മലയാളം ആണ്. സംസ്ഥാനത്താകെ 2933 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ് എസ് എല്‍ സി പരീക്ഷ നടക്കുന്നത്. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചക്കു ശേഷം എസ് എസ് എല്‍ സി പരീക്ഷയുമാണ് നടക്കുക. ഗള്‍ഫില്‍ മൂന്നും ലക്ഷദ്വീപില്‍ ഒന്‍പതും മാഹിയില്‍ മൂന്നും പരീക്ഷ കേന്ദ്രങ്ങളുണ്ട്. എസ് എസ് എല്‍ സി പരീക്ഷ 27നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ 28നും അവസാനിക്കും.

prp

Related posts

Leave a Reply

*