മോഹന്‍ലാലിനും ആന്റണിക്കുമെതിരെ അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍;യുവാവ് അറസ്റ്റില്‍

നടന്‍ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തികരമായ പ്രചാരണങ്ങൾ നടത്തിയ കുന്ദംകുളം സ്വദേശി നസീഹ് അഷ്റഫിനെ (23) പോലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നുവെന്നും ഇതിന്‍റെ നടത്തിപ്പ് ചുമതല ആന്റണി പെരുമ്പാവൂരിനാണെന്നും ഇയാള്‍ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ലൈവിലൂടെ പറയുകയും ചെയ്തിരുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

prp

Related posts

Leave a Reply

*