എകെജിയ്ക്കെതിരെയുള്ള വി ടി ബല്‍റാമിന്‍റെ പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ ഇന്ന്‍ കരിദിനം

തിരുവനന്തപുരം: എകെജിയ്ക്കെതിരെയുള്ള വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം ആചരിക്കും. എകെജിയ്ക്കെതിരെയുള്ള ബല്‍റാമിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയും പ്രതിഷേധത്തില്‍ അണിചേരുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ന് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി കറുപ്പ് നിറമാക്കും.

സോഷ്യല്‍ മീഡിയയുടെ കറുപ്പണിഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെ പരിഹസിച്ചുകൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണെന്നും ബല്‍റാം പരിഹസിക്കുന്നു.

#blackday, #balramlies, #balramshouldapologize തുടങ്ങിയ ഹാഷ്ടാഗുകള്‍ രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റികൊണ്ടാണ് ബല്‍റാമിനെതിരെയുള്ള പ്രതിഷേധം.

സോഷ്യല്‍ മീഡിയ വഴി ബല്‍റാം എകെജിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയ്ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. എകെജി ബാലപീഡകനാണെന്നായിരുന്നു ബല്‍റാമിന്‍റെ വാക്കുകള്‍. ഇതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ പ്രതിഷേധം വ്യാപകമായി. എകെജിയെ അധിക്ഷേപിച്ച ബല്‍റാം മാപ്പ് പറയണമെന്ന് പലരും ആവശ്യപ്പെട്ടു. എകെജി തന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ സുശീലയെ വിവാഹം ചെയ്തതും വിവാഹത്തിന് മുന്‍പ് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധവും പ്രതിപാദിച്ച്‌ ബല്‍റാം ഇട്ട പോസ്റ്റാണ് വിവാദമായത്.

 

 

 

prp

Related posts

Leave a Reply

*