നോട്ടടിക്കുന്ന പ്രസ്സില്‍ നിന്നും സൂപ്പര്‍വൈസര്‍ അടിച്ചുമാറ്റിയത് 90 ലക്ഷം രൂപ!

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്‍റെ സൂപ്പര്‍വൈസറാണ്  മനോഹര്‍ വര്‍മ്മ. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകള്‍ പ്രിന്‍റ് ചെയ്തിരുന്നു, ഇതില്‍ ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത്തരം നോട്ടുകളാണ് വര്‍മ കൈക്കലാക്കിയത്.

ദിവസേനെ മോഷ്ടിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകളായിരുന്നു കണ്ടെത്തിയത്. ബണ്ടിലുകളായി സൂക്ഷിച്ചിരുന്ന കേടുപറ്റിയ നോട്ടുകള്‍ ഓഫീസ് റൂമിലെ ലോക്കറിലും പിന്നീട് അത് വസ്ത്രത്തില്‍ ഒളിപ്പിച്ച്‌ വീട്ടിലേക്കും കടത്തുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. പുറത്തേക്ക് പോകുമ്ബോള്‍ പതിവായി സോക്സ് പരിശോധിക്കുന്നത് സഹപ്രവര്‍ത്തകരില്‍ ഒരാളില്‍ സംശയം ജനിപ്പിക്കുകയും ഇക്കാര്യം ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഇദ്ദേഹത്തെ നിരീക്ഷിക്കുകയും മോഷണം കണ്ടെത്തുകയും ചെയ്തു.

 

തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വര്‍മയെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വര്‍മയ്ക്ക് സഹായികളുണ്ടായിരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. മോഷ്ടിച്ചതില്‍ എത്ര രൂപ വര്‍മ ചെലവാക്കിയെന്നും കണ്ടെത്തണമെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ പാട്ടീദാര്‍ അറിയിച്ചു.

 

prp

Related posts

Leave a Reply

*