ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്‍റെ സൂപ്പര്‍വൈസറാണ് മനോഹര്‍ വര്‍മ്മ. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകള്‍ പ്രിന്‍റ് ചെയ്തിരുന്നു, ഇതില്‍ ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. […]

