ഡല്‍ഹി: ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുമ്പോള്‍ അറിയുക അത് ഉപയോഗ ശൂന്യമാകുകയാണ്. പി.വി.സി, പ്ലാസ്റ്റിക് കവറുകളിലാക്കി ആധാര്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കേണ്ടതില്ലെന്ന് ആധാര്‍ കാര്‍ഡ് നല്‍കുന്ന യുണീക്ക് ഐഡന്റിറ്റി അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ .ഐ) സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.
ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുന്നത് വഴി അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്യൂ.ആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ സാദ്ധ്യതയുണ്ട്. ഇതിലെ വിവരങ്ങള്‍ ചോരാനും സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുകയാണെങ്കില്‍ https://eaadhaar.uidai.gov.in എന്ന സൈറ്റില്‍ നിന്ന് വീണ്ടും അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്‍റ് ഔട്ട് ആധാര്‍ ആയി എവിടേയും അംഗീകരിക്കും .
ചില സ്ഥലങ്ങളില്‍ 50 രൂപ മുതല്‍ 300 രൂപവരെ വാങ്ങി പലരും ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കിക്കൊടുക്കുന്നുണ്ട്. ഇത് കുറ്റകരമാണ്. ആധാര്‍ കാര്‍ഡ് പ്ലാസ്റ്റിക്, പി.വി.സി ലാമിനേഷന്‍ നടത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും 2006ലെ ആധാര്‍ ആക്ട് പ്രകാരവും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

