പെട്ടെന്നു വെളുക്കാന്‍ കടലമാവിന്‍റെ മാജിക്ക്

വെളുത്ത ചര്‍മം കിട്ടാന്‍ മോഹിയ്ക്കാത്തവര്‍ ചുരുങ്ങും. വെളുപ്പുനിറം കുറേയൊക്കെ പാരമ്പര്യമാണ്. വെളുപ്പു നിറം നല്‍കുമെന്നവകാശപ്പെട്ട് പല ക്രീമുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഗുണം നല്‍കുകയാണെങ്കില്‍ തന്നെ എന്തെങ്കിലും പാര്‍ശ്വഫലവുമുണ്ടാകും. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ പോലും സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ കാരണമാകും.

Related image

ഇത്തരം കാര്യങ്ങള്‍ കണക്കാക്കുമ്പോള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതാണ് സൗന്ദര്യത്തിന് ഏറ്റവും ഉത്തമം. ഇവ ഗുണം ഉറപ്പു നല്‍കും. ദോഷങ്ങള്‍ ഉണ്ടാക്കുകയുമില്ല. പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും അടുക്കളയില്‍ നിന്നും ലഭിയ്ക്കാവുന്നതേയുള്ളൂ.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ കടലമാവിന്‍റെ പങ്ക് ഏറെയാണ്. പല ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്. നിറം വര്‍ദ്ധിപ്പിയ്ക്കാനും ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാനുമെല്ലാം കടലമാവ് ഏറെ നല്ലതാണ്.

കടലമാവ് കൊണ്ടു തയ്യാറക്കാവുന്ന ചില ഫേസ്പായ്ക്കുകളെക്കുറിച്ചറിയൂ, നിറവും തിളക്കവും മൃദുത്വവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നവ. ഇതല്ലാതെ പല ചര്‍മപ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ്.

 

Related image

കറ്റാര്‍ വാഴയും കടലമാവും

കറ്റാര്‍ വാഴയും കടലമാവും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടാം. ഉണങ്ങുമ്ബോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് കറുത്ത കുത്തുകള്‍, സണ്‍ടാന്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

 

Related image

തൈരും കടലമാവും

തൈരും കടലമാവും കലര്‍ന്ന മിശ്രിതം നല്ലൊരു സ്വാഭാവിക ബ്ലീച്ച്‌ ഇഫക്ടാണ് നല്‍കുന്നത്. പുളിച്ച തൈരില്‍ കടലമാവു കലര്‍ത്തി മുഖത്തു പുരട്ടാം. നിറത്തിനും ടാന്‍ മാറ്റുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

 

Image result for തേന്‍

മുട്ടവെള്ള, കടലമാവ്, തേന്‍

മുട്ടവെള്ള, കടലമാവ്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിനുള്ള നല്ലൊരു വഴിയാണിത്. മുഖത്തിന് മൃദുത്വവും നല്‍കും.

Image result for ഓറഞ്ച് ജ്യൂസ്

കടലമാവും ഓറഞ്ച് ജ്യൂസും

കടലമാവും ഓറഞ്ച് ജ്യൂസും കലര്‍ന്ന മിശ്രിതവും നിറം വര്‍ദ്ധിപ്പിയ്ക്കാനും തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്.

 

Related image

കടലമാവ്, തൈര്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി

കഴുത്തിലേയും കൈകളിലേയും കറുപ്പു നിറം മാറ്റാനും കടലമാവ് കൊണ്ടു ഫേസ് പായ്ക്കുണ്ട്. കടലമാവ്, തൈര്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും.

കടലമാവ്, മഞ്ഞള്‍പ്പൊടി, തൈര്

മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും ഏറെ നല്ലതാണ് കടലമാവ് മിശ്രിതം. 1 ടേബിള്‍ സ്പൂണ്‍ കടലമാവ്, കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നര ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തിടുക. ഇത് ഉണങ്ങുമ്പോള്‍  കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.

 

Related image
കടലമാവ്, ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര്

കടലമാവ്, ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാനും പാടുകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

ആര്യവേപ്പില

ആര്യവേപ്പില ഉണക്കി പൊടിച്ചത്, തൈര്, കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്. തൈരു വേണ്ടെന്നുള്ളവര്‍ക്ക് കഞ്ഞിവെള്ളം ഉപയോഗിയ്ക്കാം.

പഴം ഉടച്ചത്, കടലമാവ്, പാല്‍

Related image

പഴം ഉടച്ചത്, കടലമാവ്, പാല്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. നിറം കൂടും. മൃദുവായ മുഖം ലഭിയ്ക്കുകയും ചെയ്യും.

കടലമാവ്, മഞ്ഞള്‍, പാല്‍പ്പാട

കടലമാവ്, മഞ്ഞള്‍, പാല്‍പ്പാട എന്നിവ കലര്‍ത്തി പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സ്വാഭാവികമായ എണ്ണമയം നല്‍കും.

 

Image result for കടലമാവ്
കടലമാവും പാലും

എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ് ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക്. കടലമാവും പാലും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് എണ്ണമയം നീക്കാന്‍ ഏറെ നല്ലതാണ്.

കടലമാവ്, പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും. നാലു ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ തിളപ്പിയ്ക്കാത്ത പാല്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

prp

Related posts

Leave a Reply

*